കേരളം

kerala

ETV Bharat / sports

ആദ്യ അർദ്ധസെഞ്ച്വറിയുമായി ശിവം; വിൻഡീസിന് ജയിക്കാൻ 171 - ആദ്യ അർദ്ധസെഞ്ച്വറിയുമായി ശിവം; വിൻഡീസിന് ജയിക്കാൻ 171

കോലിയും രോഹിത്തും അടങ്ങുന്ന മുൻനിര നിരാശപ്പെടുത്തിയപ്പോൾ ബാറ്റിങ് ഓർഡറില്‍ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ശിവം ദുബെ നിരാശപ്പെടുത്തിയില്ല.  30 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും അടക്കം 54 റൺസാണ് ദുബെ അടിച്ചെടുത്തത്.

sivam
ആദ്യ അർദ്ധസെഞ്ച്വറിയുമായി ശിവം; വിൻഡീസിന് ജയിക്കാൻ 171

By

Published : Dec 8, 2019, 9:02 PM IST

തിരുവനന്തപുരം; കാര്യവട്ടം ഗ്രീൻഫീല്‍ഡില്‍ കോലിയും രോഹിത്തും തകർത്തടിക്കുമെന്ന പ്രതീക്ഷയില്‍ കളി കാണാനെത്തിയവർ നിരാശരായി. കോലിയും രോഹിത്തും അടങ്ങുന്ന മുൻനിര നിരാശപ്പെടുത്തിയപ്പോൾ ബാറ്റിങ് ഓർഡറില്‍ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ശിവം ദുബെ നിരാശപ്പെടുത്തിയില്ല. 30 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും അടക്കം 54 റൺസാണ് ദുബെ അടിച്ചെടുത്തത്.

കരിയറിലെ ആദ്യ അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി കണ്ടെത്തിയ ദുബെയുടെ മികവില്‍ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റൺസ് നേടി. മധ്യനിരയില്‍ 33 റൺസ് നേടിയ റിഷഭ് പന്ത് മാത്രമാണ് ദുബെയ്ക്ക് പിന്തുണ നല്‍കിയത്. കെസ്‌റിക് വില്യംസ്, ഹെയ്‌ഡൻ വാല്‍ഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ കളിയില്‍ കളിച്ച അതേടീമുമായാണ് ഇന്ത്യ കാര്യവട്ടത്ത് കളിക്കുന്നത്. രോഹിത് (15), രാഹുല്‍ (11), കോലി (19), ശ്രേയസ് അയ്യർ (10), ജഡേജ (9), സുന്ദർ (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോർ.

ABOUT THE AUTHOR

...view details