ടെസ്റ്റില്‍ കന്നി ജയം സ്വന്താക്കി അഫ്ഗാനിസ്ഥാൻ. അയർലൻഡിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് അഫ്ഗാൻ പട ജയിച്ചത്. ജയത്തോടെ ഇംഗ്ലണ്ടിനും പാകിസ്ഥാനും ശേഷം രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്ന ടീമായി അഫ്ഗാൻ മാറി.
ടെസ്റ്റില്‍ ആദ്യ ജയവുമായി അഫ്ഗാനിസ്ഥാൻ - ടെസ്റ്റ്
അഫ്ഗാനിസ്ഥാൻ അയർലൻഡിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്. രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വിജയം കണ്ടെത്തുന്ന മൂന്നാമത്തെ ടീം.
ടെസ്റ്റിന്‍റെ നാലാം ദിനം 147 റൺസിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 47.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 65 റൺസ് നേടി പുറത്താകാതെ നിന്ന ഇഹ്സാനുള്ള ജനതു 76 റൺസ് നേടിയ റഹ്മത് ഷാ എന്നിവരുടെ മികവിലാണ് അഫ്ഗാന്‍റെ ജയം. നേരത്തെ 142 റൺസിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ അയർലൻഡ് 288 റൺസിന് പുറത്താകുകയായിരുന്നു. ആൻഡി ബാല്‍ബിർനി(82), കെവിൻ ഒബ്രയൻ എന്നിവരാണ് അയർലൻഡിന് വേണ്ടി തിളങ്ങിയത്.അഫ്ഗാന് വേണ്ടി റാഷീദ് ഖാൻ അഞ്ചും അഹമ്മദ് സായ് മൂന്നും വഖാർ സലാംഖേലി രണ്ട് വിക്കറ്റും നേടി.
അഫ്ഗാനിസ്ഥാന്‍റെയും അയർലൻഡിന്‍റെയും രണ്ടാം ടെസ്റ്റ് മത്സരമായിരുന്നു ഇത്. ഇന്ത്യക്കെതിരെയാണ് അഫ്ഗാനിസ്ഥാൻ കന്നി ടെസ്റ്റ് കളിച്ചത്. എന്നാല്‍ അന്ന് ഇന്നിംഗ്സിനും 262 റൺസിനുംഅഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടു.