മെല്‍ബണ്‍: ഈ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ്. 2018 മെയ് ഇരുപത്തിമൂന്നിന് അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഡിവില്ലിയേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ട്വന്‍റി 20 ലീഗായ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന താരം ഇന്നത്തെ മത്സരത്തിന് ശേഷമാണ് തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞത്. അഡ്‌ലെയ്‌ഡ് സ്ട്രൈക്കേഴ്‌സ് താരമായ ഡിവില്ലിയേഴ്‌സ് 32 പന്തില്‍ 40 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്.
ട്വന്‍റി-20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഡിവില്ലിയേഴ്‌സ് - ട്വന്‍റി 20 ലോകകപ്പ്
2018 മെയ് ഇരുപത്തിമൂന്നിന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും എ.ബി ഡിവില്ലിയേഴ്‌സ് വിരമിച്ചിരുന്നു
ട്വന്‍റി 20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഡിവില്ലിയേഴ്‌സ്
ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍, ടീം ഡയറക്‌ടര്‍ ഗ്രെയിം സ്‌മിത്ത്, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് എന്നിവരുമായി താന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. ഡിവില്ലിയേഴ്‌സിന് വരുന്ന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന വാര്‍ത്ത ശരിയാണെന്ന് ഫാഫ് ഡുപ്ലെസിസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയിലാണ് ട്വന്‍റി 20 ലോകകപ്പ്.