കേരളം

kerala

ETV Bharat / sports

ബാറ്റില്‍ വെടിമരുന്ന് നിറച്ച് എബി ഡിവില്ലിയേഴ്സ് വീണ്ടും വരുന്നു - എബി ഡിവില്ലിയേഴ്സ് വീണ്ടും വരുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ക്രിക്കറ്റിലും ഐപിഎല്‍ അടക്കമുള്ള ടി-20 മത്സരങ്ങളിലും എബി സജീവമായിരുന്നു. എന്നാലിതാ ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്തയാണ് ക്രിക്കറ്റ് ആരാധകർക്ക് പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കൻ ആരാധകർക്ക് സന്തോഷം നല്‍കുന്ന വാർത്ത.

AB de Villiers back for T20 World Cup
എബി ഡിവില്ലിയേഴ്സ് വീണ്ടും വരുന്നു

By

Published : Dec 18, 2019, 9:41 AM IST

ജൊഹന്നാസ്ബർഗ്; ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ലോകത്തെ ഏറ്റവും മികച്ച എന്‍റർടെയ്‌നർമാരില്‍ ഒരാളാണ് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കൻ ജേഴ്സിയില്‍ എബി ഡിവില്ലിയേഴ്സ് നടത്തിയ ബാറ്റിങ് സ്ഫോടനങ്ങൾ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് കണ്ടിരുന്നത്. പക്ഷേ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി 2018 മെയ് 23ന് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി. അപ്രതീക്ഷി തീരുമാനം പിൻവലിക്കണമെന്ന് ക്രിക്കറ്റ് ലോകം ആവശ്യപ്പെട്ടിട്ടും ഡിവില്ലിയേഴ്സ് തീരുമാനത്തില്‍ ഉറച്ചു നിന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ക്രിക്കറ്റിലും ഐപിഎല്‍ അടക്കമുള്ള ടി-20 മത്സരങ്ങളിലും എബി സജീവമായിരുന്നു.

എന്നാലിതാ ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്തയാണ് ക്രിക്കറ്റ് ആരാധകർക്ക് പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കൻ ആരാധകർക്ക് സന്തോഷം നല്‍കുന്ന വാർത്ത. കഴിഞ്ഞ ഏകദിന ലോകകപ്പ് സമയത്ത് ദക്ഷിണാഫ്രിക്കൻ ടീമില്‍ കളിക്കാൻ സന്നദ്ധനാണെന്ന് എബി അറിയിച്ചെങ്കിലും ടീം മാനേജ്‌മെന്‍റ് അത് നിരസിക്കുകയായിരുന്നു. എന്നാല്‍ അടുത്ത വർഷം വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഡിവില്ലിയേഴ്സ് കളിക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലിസിസ്. തുടർച്ചയായ പരാജയങ്ങളെ തുടർന്ന് അഴിച്ചുപണി നടത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് മാനേജമെന്‍റും ടീം പരിശീലകൻ മാർക്ക് ബൗച്ചറും ഡിവില്ലിയേഴ്സിന്‍റെ മടങ്ങിവരവ് ആഗ്രഹിക്കുന്നതായി ഫാഫ് ഡുപ്ലിസിസ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് ഇപ്പോൾ പുനരുജ്ജീവനം ആവശ്യമാണ്. ഡിവില്ലിയേഴ്സിന്‍റെ മടങ്ങിവരവോടെ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഫാഫ് നിലപാട് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് മാനേജ്‌മെന്‍റ് സമ്മതം മൂളിയാല്‍ അടുത്ത വർഷം ഒക്‌ടോബർ- നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ ഡിവില്ലിയേഴ്സിനെ കാണാം. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറായി തിളങ്ങി നില്‍ക്കുമ്പോൾ 34-ാം വയസില്‍ വിരമിച്ച് ഒരു വർഷത്തിന് ശേഷം തിരികെയെത്തുന്ന ഡിവില്ലിയേഴ്സ് എന്ത് വെടിമരുന്നാണ് ബാറ്റില്‍ നിറച്ചിരിക്കുന്നതെന്നറിയാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട.

ABOUT THE AUTHOR

...view details