ബെംഗളൂരു; ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ പരമ്പര വിജയത്തില്‍ ബൗളർമാരെ പ്രശംസിച്ച് ഓസീസ് നായകൻ ആരോൺ ഫിഞ്ച്. മത്സര ശേഷം ഓസ്ട്രേലിയയുടെ തോല്‍വിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇന്ത്യൻ ബൗളർമാരുടെ മികവിനെ കുറിച്ച് ഫിഞ്ച് പറഞ്ഞത്. പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തിലെ അവസാന ഓവറുകളില്‍ ഇന്ത്യൻ ബൗളർമാർ മികച്ച രീതിയില്‍ പന്തെറിഞ്ഞു. മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നും ചേർന്ന് 127 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ മികച്ച പ്ലാറ്റ് ഫോം മുതലാക്കാൻ പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്കായില്ല. ഓസീസ് ഒൻപത് വിക്കറ്റിന് 286 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് ഓസീസ് നായകൻ ആരോൺ ഫിഞ്ച് - ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് ഓസീസ് നായകൻ ആരോൺ ഫിഞ്ച്
ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമി, ജസപ്രീത് ബുംറ, നവദീപ് സെയ്‌നി എന്നിവർ മികച്ച യോർക്കറുകൾ എറിഞ്ഞ് ഓസീസ് ബാറ്റ്സ്മാൻമാരെ ബുദ്ധിമുട്ടിലാക്കിയെന്ന് പറഞ്ഞ ഫിഞ്ച് അവസാന രണ്ട് മത്സരങ്ങളിലെയും ഇന്ത്യൻ ബൗളിങിനെ അഭിനന്ദിച്ചു.
ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് ഓസീസ് നായകൻ ആരോൺ ഫിഞ്ച്
അവസാന പത്ത് ഓവറില്‍ ഓസീസിന്‍റെ അഞ്ച് വിക്കറ്റുകൾ നഷ്ടമാകുകയും ചെയ്തു. അവസാന മൂന്ന് ഓവറില്‍ 13 റൺസ് മാത്രമാണ് ഓസീസിന് നേടാനായതെന്നും ഫിഞ്ച് പറഞ്ഞു. ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമി, ജസപ്രീത് ബുംറ, നവദീപ് സെയ്‌നി എന്നിവർ മികച്ച യോർക്കറുകൾ എറിഞ്ഞ് ഓസീസ് ബാറ്റ്സ്മാൻമാരെ ബുദ്ധിമുട്ടിലാക്കിയെന്ന് പറഞ്ഞ ഫിഞ്ച് അവസാന രണ്ട് മത്സരങ്ങളിലെയും ഇന്ത്യൻ ബൗളിങിനെ അഭിനന്ദിച്ചു.