ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കണമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യം തള്ളി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ആശയം ഈ വർഷം നടപ്പാക്കുക എളുപ്പമല്ലെന്ന് ഗാംഗുലി പറഞ്ഞു. ഓസിസ് പര്യടനത്തിന് എത്തുന്ന ഇന്ത്യന്‍ ടീം 14 ദിവസം ക്വാറന്‍റയിനില്‍ കഴിയേണ്ടിവരും. കൂടാതെ നിശ്ചിത ഓവർ മത്സരങ്ങളും കളിക്കേണ്ടതുണ്ട്. ഇതെല്ലാം കാരണം പര്യടനത്തിന്‍റെ ദിവസങ്ങൾ വർദ്ധിക്കും. അതിനാല്‍ തന്നെ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാകില്ല. ഗാംഗുലി ചൂണ്ടിക്കാട്ടി.
അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര; ഓസിസിന്‍റെ ആവശ്യം തള്ളി ഗാംഗുലി
ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ദിവസങ്ങൾ വർദ്ധിക്കുന്നതാണ് ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം അഞ്ചാക്കി ഉയർത്തുന്നതിന് തടസമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി
ഗാംഗുലി
വിരാട് കോലിയും സംഘവും ഈ വർഷം നവംബറിലാണ് ഓസ്‌ട്രേലിയയില്‍ ബോർഡർ ഗവാസ്‌കർ ട്രോഫി കളിക്കുക. നാല് ടെസ്റ്റുകളാവും ടൂർണമെന്‍റിന്‍റെ ഭാഗമായി ഇന്ത്യ കളിക്കുക. നേരത്ത ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബെർട്ട്‌സാണ് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയെന്ന ആശയവുമായി രംഗത്ത് വന്നത്.