ഹൈദരാബാദ്:1985-ലെ ഇന്ത്യന്‍ ടീം ഇന്നത്തെ കോലിയെയും കൂട്ടരെയും വിറപ്പിക്കാന്‍ കഴിവുള്ളതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവിശാസ്‌ത്രി. സുനില്‍ ഗവാസ്‌കറുടെ നേതൃത്വത്തില്‍ 1985-ല്‍ കളിച്ച ടീമിനെ പുകഴ്‌ത്തിയാണ് ശാസ്‌ത്രിയുടെ പരാമർശം. 1985 ഓസ്‌ട്രേലിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ജയിച്ചത് ഈ ടീമായിരുന്നു. അന്ന് ടീമിലെ പ്രധാന അംഗങ്ങളില്‍ ഒരാളായിരുന്നു ശാസ്‌ത്രി. ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുത്തതും രവിശാസ്ത്രിയെയാണ്. സമ്മാനമായി ഔഡിയുടെ കാറും അന്ന് ശാസ്ത്രിയെ തേടിയെത്തി. ഫൈനലില്‍ പാകിസ്ഥാനെയാണ് അന്ന് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്.
85-ലെ ഇന്ത്യന്‍ ടീം കോലിയെ വിറപ്പിക്കും: രവി ശാസ്‌ത്രി - ravi shastri news
1985 ഓസ്‌ട്രേലിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ജയിച്ച സുനില്‍ ഗവാസ്‌കറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് പരിശീലകന്‍ രവി ശാസ്‌ത്രിയുടെ പരാമർശം
നിശ്ചിത ഓവർ ക്രിക്കറ്റില്‍ 1983-ല്‍ ലോകകപ്പ് നേടിയ ടീമിനെക്കാൾ മികച്ചതായിരുന്നു 1985-ലെ ഇന്ത്യന്‍ ടീമെന്നും രവിശാസ്‌ത്രി പറഞ്ഞു. പരിചയ സമ്പന്നവും യുവത്വം നിറഞ്ഞതുമായ ടീമായിരുന്നു 85-ലേത്. ഈ രണ്ട് ടീമിലും അംഗമായിരുന്ന അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ശാസ്ത്രിയുടെ തുറന്ന് പറച്ചില്‍. നിശ്ചിത ഓവർ ക്രിക്കറ്റില്‍ 1985-ലെ വിജയമായിരുന്നു മികച്ചത്. 2018-19 വർഷം ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്താന്‍ സാധിച്ച നേട്ടവും ശാസ്‌ത്രി പരാമർശിച്ചു. ഏറെ പ്രത്യേകത നിറഞ്ഞ സംഭവം എന്നായിരുന്നു ഓസ്‌ട്രേലിയക്ക് എതിരായ വിജയത്തെ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യപരിശീലകന്‍ വിശേഷിപ്പിച്ചത്.