കേരളം

kerala

ETV Bharat / sports

ആഷസ് കൈവിട്ടെങ്കിലും ആശ്വാസ ജയവുമായി ഇംഗ്ലണ്ട് - jofra archer

പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസീസ് സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരം സമനിലയായി. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചു. നാലാം ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചപ്പോൾ അഞ്ചാംടെസ്റ്റ് ജയിച്ച് ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇരു ടീമുകളും 56 പോയിന്‍റ് വീതം സ്വന്തമാക്കി.

ആഷസ് കൈവിട്ടെങ്കിലും ആശ്വാസ ജയവുമായി ഇംഗ്ലണ്ട്

By

Published : Sep 15, 2019, 11:21 PM IST

ഓവല്‍; ആഷസ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലീഷ് പോരാട്ട വീര്യത്തിന് മുന്നില്‍ ഓസ്ട്രേലിയ പരാജയം സമ്മതിച്ചു. ഓവലില്‍ അഞ്ചാം ടെസ്റ്റ് 135 റൺസിനാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങയി ഓസീസിന് രണ്ടാം ഇന്നിംഗ്സില്‍ കൂട്ടത്തകർച്ചയാണ് സംഭവിച്ചത്. 77 ഓവറില്‍ 263 റൺസിന് ഓൾഔട്ടായി.

പരമ്പരയില്‍ തകർപ്പൻ ഫോമില്‍ തുടരുകയും അഞ്ച് മത്സരങ്ങളിലും എല്ലാ ഇന്നിംഗ്സിലും ഓസീസ് ബാറ്റിങിന്‍റെ നട്ടെല്ല് ആകുകയും ചെയ്ത സ്റ്റീവ് സ്മിത്ത് 23 റൺസിന് പുറത്തായതാണ് കളിയില്‍ വഴിത്തിരിവായത്. 258 മിനിട്ട് ക്രീസില്‍ നിന്ന് 117 റൺസെടുത്ത മാത്യു വേഡ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. നാല് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും ജാക് ലീച്ചും ചേർന്നാണ് ഓസീസിനെ എറിഞ്ഞിട്ടത്. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടിയ ജോഫ്രെ ആർച്ചറാണ് കളിയിലെ കേമൻ.
പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസീസ് സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരം സമനിലയായി. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചു. നാലാം ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചപ്പോൾ അഞ്ചാംടെസ്റ്റ് ജയിച്ച് ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇരു ടീമുകളും 56 പോയിന്‍റ് വീതം സ്വന്തമാക്കി.

ABOUT THE AUTHOR

...view details