കേരളം

kerala

ETV Bharat / sports

ആഷസില്‍ ഇംഗ്ലീഷ് ലീഡ്; സ്മിത്തിന് അർദ്ധ സെഞ്ച്വറി - 5th Test

62 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രെ ആർച്ചറാണ് ഓസീസിനെ എറിഞ്ഞിട്ടത്. സാം കറാൻ മൂന്ന് വിക്കറ്റ് നേടി. 80 റൺസ് നേടി പുറത്തായ സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്

ആഷസില്‍ ഇംഗ്ലീഷ് ലീഡ്; സ്മിത്തിന് അർദ്ധ സെഞ്ച്വറി

By

Published : Sep 13, 2019, 11:11 PM IST

ഓവല്‍; ആഷസ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയുടെ മത്സര വീര്യത്തിനൊപ്പം ഓടിയെത്തിയ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 225 റൺസിന് ഓൾഔട്ട്. ഇതോടെ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സില്‍ 69 റൺസ് ലീഡ് നേടാനായി.

62 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രെ ആർച്ചറാണ് ഓസീസിനെ എറിഞ്ഞിട്ടത്. സാം കറാൻ മൂന്ന് വിക്കറ്റ് നേടി. 80 റൺസ് നേടി പുറത്തായ സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റൺസിന് പുറത്തായിരുന്നു. 70 റൺസ് നേടി പുറത്തായ ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനെ താങ്ങി നിർത്തിയത്. മിച്ചല്‍ മാർഷ് അഞ്ച് വിക്കറ്റ് നേടിയപ്പോൾ കമ്മിൻസ് മൂന്ന് വിക്കറ്റും ഹാസില്‍ വുഡ് രണ്ട് വിക്കറ്റും നേടി. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് എണ്ണം ഓസീസ് സ്വന്തമാക്കിയപ്പോൾ ഒരു ടെസ്റ്റ് മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്.

For All Latest Updates

TAGGED:

5th Test

ABOUT THE AUTHOR

...view details