ധാക്ക: പാകിസ്ഥാന്‍ പര്യടനത്തിന് ഒരുങ്ങുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ മുഷ്‌ഫിക്കുർ റഹീമിന് പിന്നാലെ മറ്റ് അഞ്ച് പേർ കൂടി പര്യടനത്തിനുള്ള ബംഗ്ലാദേശ് സംഘത്തില്‍ നിന്നും പിന്‍മാറി. ബംഗ്ലാദേശ് പരിശീലക സംഘത്തിലെ അഞ്ച് പേരാണ് പിന്‍മാറിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അക്രം ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക് പര്യടനം; ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് തിരിച്ചടി
വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ മുഷ്‌ഫിക്കുർ റഹീമിന് പിന്നാലെ പരിശീലക സംഘത്തിലെ അഞ്ച് പേർ കൂടി പര്യടനത്തിനുള്ള സംഘത്തില്‍ നിന്നും പിന്‍മാറി
ഫീല്‍ഡിങ് പരിശീലകന്‍ റയാന്‍ കുക്ക്, മുന്‍ ന്യൂസിലാന്‍ഡ് നായകനും ബംഗ്ലാദേശ് ടീമിന്‍റെ സ്‌പിന്‍ പരിശീലനകനുമായ ഡാനിയേല്‍ വെട്ടോറി, നിശ്ചിത ഓവര്‍ മത്സരത്തില്‍ ബാറ്റിംഗ് പരിശീലകനായ നീല്‍ മെക്കന്‍സി, ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടിഷനിംഗ് പരിശീലകന്‍ മരിയോ വില്ലാവരയാന്‍ എന്നിവരാണ് പിന്മാറായത്. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പാകിസ്ഥാന്‍ പര്യടനത്തിന്‍റെ ഭാഗമായി ബംഗ്ലാദേശ് കളിക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. പരമ്പരയുടെ ഭാഗമായുള്ള ടി20 മത്സരങ്ങൾക്ക് ജനുവരി 24-ന് തുടക്കമാകും. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെ 2009-ല്‍ ലാഹോറില്‍ നടന്ന ഭീകാരക്രണത്തിന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ മറ്റ് രാജ്യങ്ങളൊന്നും പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നില്ല. ഭീകരാക്രമണത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ശ്രീലങ്കയാണ് ആദ്യമായി പാകിസ്ഥാനില്‍ പര്യടനം നടത്തിയത്.