കേരളം

kerala

ETV Bharat / sports

ലോകകപ്പ് നടന്നില്ലെങ്കില്‍ 402.93 കോടിയുടെ നഷ്‌ടം: ക്രിക്കറ്റ് ഓസ്‌ട്രേലിയ

കൊവിഡ് 19-നെ തുടർന്ന് ആഗോള തലത്തില്‍ നിലനില്‍ക്കുന്ന യാത്രാ വിലക്കാണ് ടി20 ലോകകപ്പ് നടത്തുന്നതിനുള്ള പ്രധാന തടസമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് കെവിന്‍ റോബർട്ട്സ്

ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത  ഐസിസി വാർത്ത  ടി20 ലോകകപ്പ് വാർത്ത  cricket australia news  icc news  t20 world cup news
ടി20 ലോകകപ്പ്

By

Published : May 29, 2020, 2:44 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് 80 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്‍റെ നഷ്‌ടമുണ്ടാകുമെന്ന് ചീഫ് കെവിന്‍ റോബർട്ട്സ്. 402.93 കോടി രൂപയോളം വരും ഈ തുക. ഈ വർഷം ഓക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ലോകകപ്പ് നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകകപ്പ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഐസിസിയില്‍ പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ഐസിസി ജൂണ്‍ 10-ലേക്ക് മാറ്റിയിരിക്കുകയാണ്.

ഐസിസി.

ടി20 ലോകകപ്പ് മുന്‍ നിശ്ചിയച്ച പ്രകാരം ഈ വർഷം നടക്കാന്‍ സാധ്യത കുറവാണെന്ന് കെവിന്‍ റോബർട്ട്സ് വ്യക്തമാക്കി. കൊവിഡ് 19-നെ തുടർന്ന് ആഗോള തലത്തില്‍ നിലനില്‍ക്കുന്ന യാത്രാ വിലക്കാണ് ഇതിനുള്ള പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ടൂർണമെന്‍റുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പോലും അടച്ചിട്ട സ്റ്റേഡിയത്തിലെ നടത്താന്‍ സാധ്യതയുള്ളൂ. സാമൂഹ്യ അകലം പാലിക്കേണ്ടതിനാലാണ് ഇത്.

ബിസിസിഐ.

എന്നാല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി ഡിസംബറില്‍ നാല് ടെസ്റ്റുകളുള്ള പരമ്പര നടക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ടെസ്റ്റ് ഡിസംബർ മൂന്നിന് ബ്രിസ്‌ബണില്‍ നടക്കും. ബ്രിസ്‌ബണെ കൂടാതെ അഡ്‌ലെയ്ഡിലും മെല്‍ബണിലും സിഡ്‌നിയിലുമാണ് ടെസ്റ്റിന് വേദികൾ നിശ്ചയിച്ചിരിക്കുന്നതെന്നും കെവിന്‍ റോബർട്ട്സ് പറഞ്ഞു. നിലവില്‍ ടി20 ലോകകപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജൂണ്‍ 10-ന് നടക്കുന്ന യോഗത്തില്‍ തീരുമാനിക്കാനായി ഐസിസി മാറ്റിവെച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details