ടി20ക്കും ഏകദിനത്തിനും അപ്പുറം ക്രിക്കറ്റിന് ചടുലമായ പുതുമുഖങ്ങള്‍ പലപ്പോഴും പരീക്ഷിക്കാറുണ്ട്. എന്നാലിപ്പോള്‍ ആ പരീക്ഷണം അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനാണ് പുതിയ പരീക്ഷണ വേദി. ഒരേസമയം മൂന്ന് ടീമുകള്‍ മാറ്റുരക്കുന്ന 3ടി ക്രിക്കറ്റ് സെഞ്ചൂറിയനില്‍ ജൂലൈ 18ന് നടക്കും. സോളിഡാരിറ്റി കപ്പിന്‍റെ ഉദ്ഘാടന മത്സരമായാണ് 3ടി ക്രിക്കറ്റ് അരങ്ങേറുക. നെല്‍സണ്‍ മണ്ഡേലയുടെ ജന്മദിനമായ മണ്ഡേല ദിനത്തിലാണ് പുതിയ പരീക്ഷണമെന്ന പ്രത്യേകതയുമുണ്ട്.
ടി3 ക്രിക്കറ്റിന് മുന്നോടിയായി സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നു.(ഫയല്‍ ചിത്രം). അന്തരാഷ്‌ട്ര ക്രിക്കറ്റിലെ 24 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് മത്സരത്തിന്‍റെ ഭാഗമാവുക. സോളിഡാരിറ്റി കപ്പിലൂടെ സമാഹരിക്കുന്ന തുക രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. മാര്‍ച്ചില്‍ കൊവിഡ് 19നെ തുടര്‍ന്ന് സ്‌തംഭിച്ച ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റ് ലോകത്ത് നടക്കുന്ന ആദ്യത്തെ ലൈവ് മാച്ചെന്ന പ്രത്യേകതയും ടി3 ക്രിക്കറ്റിനുണ്ട്.
ടി3 ക്രിക്കറ്റ് നടക്കുന്ന സെഞ്ചൂറിയനിലെ സ്റ്റേഡിയം (ഫയല്‍ ചിത്രം). കൗതുകങ്ങളുടെ ടി3 ക്രിക്കറ്റ്
ഇന്ന് വരെ നാം കണ്ട് പരിചരിച്ച വഴിയില്‍ നിന്നും മാറി നടക്കുകയാണ് സോളിഡാരിറ്റി കപ്പ്. ഒരേ സമയം രണ്ട് ടീമുകള്‍ മാറ്റുരച്ച മത്സരങ്ങള്‍ക്ക് കണ്ട് ശീലിച്ചവര്‍ക്ക് മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന ടി3 ക്രിക്കറ്റ് വ്യത്യസ്‌ത അനുഭവമാകും സമ്മാനിക്കുക. 36 ഓവര്‍ നീണ്ടുനില്‍ക്കുന്ന സോളിഡാരിറ്റി കപ്പില്‍ 18 ഓവര്‍ നീണ്ടുനില്‍ക്കുന്ന രണ്ട് ഭാഗങ്ങളാണ് ഉണ്ടാവുക. രണ്ടാം പകുതിയില്‍ കൂടുതല്‍ റണ്‍സ് നേടിയ ടീം ബാറ്റ് ചെയ്യും.
ക്വിന്‍റണ്‍ ഡികോക്ക് 3ടി ക്രിക്കറ്റിനുള്ള ജേഴ്‌സിയുമായി(ഫയല്‍ ചിത്രം). 12 ഓവര്‍ വീതമുള്ള മൂന്ന് മത്സരങ്ങളാണ് 3ടി ക്രിക്കറ്റിന്‍റെ മറ്റൊരു പ്രത്യേകത. എട്ട് പേര്‍ വീതമാണ് ഓരോ ടീമിലുമുണ്ടാവുക. ആറ് ഓവര്‍ വീതമുള്ള ഓരോ ഇന്നിങ്സിലും ഏഴാമത്തെ ബാറ്റ്സ്മാന്‍ പുറത്തായാലും ടീമിന് ബാറ്റിങ്ങ് തുടരാനാകും. പക്ഷേ അവസാനത്തെ ബാറ്റ്സ്‌മാന് രണ്ട്, നാല്, ആറ് റണ്‍സ് വീതമെ എടുക്കാന്‍ സാധിക്കൂ. 36 ഓവര്‍ പൂര്‍ത്തിയായ ശേഷം മൂന്ന് ടീമുകളുടെയും ബാറ്റിങ്ങ് ശരാശരി കണക്ക് കൂട്ടി വിജയിയെ കണ്ടെത്തും. ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള ടീമിനെ വിജയിയായി പ്രഖ്യാപിക്കും. അതേസമയം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങും. ആദ്യം ആര് ബാറ്റ് ചെയ്യണമെന്ന് ടോസിലൂടെയാണ് തീരുമാനിക്കും.
സെഞ്ചൂറിയനില്‍ നടക്കുന്ന മത്സരത്തില്‍ ഈഗിള്‍സ്, കിങ്ഫിഷേഴ്സ്, കൈറ്റ്സ് എന്നിവയാണ് ടീമുകള്‍. ഈഗിള്‍സിനെ എബി ഡിവില്ലിയേഴ്സും, കിങ്ഫിഷേഴ്‌സിനെ യുവ പേസര്‍ ഹെന്‍റിച്ച് കല്ലാസനും കൈറ്റ്സിനെ ക്വിന്‍റണ്‍ ഡികോക്കും നയിക്കും. കുടുംബാംഗത്തിന്‍റെ മരണത്തെ തുടര്‍ന്ന് കാസിഗോ റബാദ 3ടി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.