ഗയാന: വെസ്റ്റിൻഡീസിന് എതിരായ ഇന്ത്യയുടെ മൂന്നാം ടി ട്വൻടി മത്സരം ഇന്ന്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ തയ്യാറെടുക്കുന്നത് മൂന്ന് മത്സരവും ജയിച്ച് സമ്പൂർണ പരമ്പര നേട്ടത്തിന്. മത്സരം ഇന്ത്യൻ സമയം വൈകിട്ട് രാത്രി എട്ടിന്. ആദ്യ രണ്ട് മത്സരത്തിലും ബൗളർമാരുടെ മികച്ച ഫോമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യ ഇന്ന് റിസർവ് ബെഞ്ചിലെ താരങ്ങൾക്ക് അവസരം നല്‍കിയേക്കും.
മൂന്നാം ടി ട്വൻടി ഇന്ന്: സമ്പൂർണ ജയത്തിന് ഇന്ത്യ - India- Windis
ആദ്യ രണ്ട് മത്സരത്തിലും ബൗളർമാരുടെ മികച്ച ഫോമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യ ഇന്ന് റിസർവ് ബെഞ്ചിലെ താരങ്ങൾക്ക് അവസരം നല്‍കിയേക്കും.

മൂന്നാം ടി ട്വൻടി ഇന്ന്: സമ്പൂർണ ജയത്തിന് ഇന്ത്യ
ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യർ, രാഹുല്‍ ചാഹർ, ദീപക് ചാഹർ എന്നിവരില്‍ മൂന്ന് പേർക്ക് ഇന്ത്യ ഇന്ന് അവസരം നല്‍കിയേക്കും. നായകൻ വിരാട് കോലി, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവർക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. അതേസമയം, ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട വിൻഡീസ് ആശ്വാസ ജയത്തിനാകും ഇന്ന് ശ്രമിക്കുക. ബൗളർമാർ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും ബാറ്റിങ് നിരയുടെ ഫോമാണ് വിൻഡീസിന് തലവേദനയാകുന്നത്.