ഹൈദരാബാദ്: അടുത്ത വർഷത്തെ വനിതാ ക്രിക്കറ്റ് ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീമിന് നേരിട്ട് പ്രവേശനം ലഭിക്കുക ദുഷ്‌കരമാകുമെന്ന് സൂചന. ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ ഇന്ത്യ നാലാമതാണ്. നേരത്തെ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തറപറ്റിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ വനിത ക്രിക്കറ്റ് ടീം ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് മൂന്നാമതായി. ഇതോടെ ഐസിസിയുടെ നിലവിലെ നിയമപ്രകാരം റാങ്കിങ്ങില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉള്ളവരും ആതിഥേയരായ ന്യൂസിലന്‍ഡിനുമാണ് ലോകകപ്പിലേക്ക് നേരിട്ട് അവസരം ലഭിക്കുകയുള്ളൂ. ബാക്കിയുള്ള ടീമുകൾക്ക് യോഗ്യതാ മത്സരം കളിക്കേണ്ടിവരും.
2021 ലോകകപ്പ്; ഇന്ത്യന്‍ വനിതാ ടീമിന്‍റെ പ്രവേശനം ദുഷ്‌കരമായേക്കും - ടീം ഇന്ത്യ വാർത്ത
ഐസിസിയുടെ നിലവിലെ നിയമപ്രകാരം റാങ്കിങ്ങില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉള്ളവരും ആതിഥേയരായ ന്യൂസിലന്‍ഡിനുമാണ് ലോകകപ്പിലേക്ക് നേരിട്ട് അവസരം ലഭിക്കുകയുള്ളൂ
റാങ്കിങ്ങില്‍ 34 പൊയിന്‍റുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. 29 പൊയിന്‍റുമായി ഇംഗ്ലണ്ട് രണ്ടാമതും 22 പൊയിന്‍റുമായി ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്. 20 പൊയിന്‍റുമായി ഇന്ത്യ നാലാമതാണ്. 16 പൊയിന്‍റുമായി പാക്കിസ്ഥാനാണ് നാലാമത്. നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ മൂന്ന് മത്സരങ്ങൾ കൂടി ദക്ഷിണാഫ്രിക്കക്ക് കളിക്കാനുണ്ട്. ഈ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടാലും അവർക്ക് നിലവിലെ മൂന്നാം സ്ഥാനം നഷ്‌ടമാകില്ല. അതേസമയം നാലാം സ്ഥാനത്തിനായി പോരടിക്കുന്ന ഇന്ത്യക്കും ചിരവൈരികളായ പാകിസ്ഥാനും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. രാഷ്‌ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാന് എതിരെ കളിക്കാന്‍ ടീം ഇന്ത്യ നിലവിലെ സാഹചര്യത്തില്‍ തയ്യാറാകില്ല. നിലവിലെ നിയമപ്രകാരം ഇതിനകം ശ്രീലങ്കക്കും വെസ്‌റ്റ് ഇന്‍ഡീസിനും ലോകകപ്പിന് നേരിട്ട് യോഗ്യതക്കുള്ള അവസരം നഷ്‌ടമായിട്ടുണ്ട്.