സിഡ്‌നി:കഴിഞ്ഞ വർഷത്തെ മികച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായി ഡേവിഡ് വാർണറെയും എല്ലിസ് പെറിയെയും തെരഞ്ഞെടുത്തു. മികച്ച പുരുഷ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ ഓപ്പണർ വാർണറും വനിതാ താരത്തിനുള്ള ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍ ഓള്‍റൗണ്ടര്‍ പെറിയും സ്വന്തമാക്കി. ഇരുവരും ഇത് മൂന്നാം തവണയാണ് ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്നത്. നേരത്തെ 2016-ലും 2017-ലും വാർണർ ഈ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ 2016-ലും 2018-ലും പെറി ഈ നേട്ടം കൊയ്‌തു.
വാർണറും പെറിയും '2019-ലെ മികച്ച ഓസിസ് ക്രിക്കറ്റേഴ്‌സ്' - അലന്‍ ബോര്‍ഡര്‍ മെഡല്‍ വാർത്ത
മികച്ച പുരുഷ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ ഓപ്പണർ ഡേവിഡ് വാർണറും വനിതാ താരത്തിനുള്ള ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറിയും സ്വന്തമാക്കി
അമ്പയർമാരും ലോകത്ത് എമ്പാടുമുള്ള കായിക രംഗത്തെ മാധ്യമങ്ങളും ചേർന്നാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. സ്‌റ്റീവ് സ്‌മിത്തിനെയും പാറ്റ് കമ്മിന്‍സണിനെയും മറികടന്നാണ് വാർണറുടെ നേട്ടം. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലെയും സ്വന്തം മണ്ണില്‍ പരമ്പകളിലെയും മികച്ച പ്രകടനം താരത്തിന് തുണയായി. അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ വാർണർ പാകിസ്ഥാന് എതിരെ ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
ഏകദിന മത്സരങ്ങളില്‍ പുരുഷ താരത്തിനുള്ള പുരസ്‌കാരം ആരോണ്‍ ഫിഞ്ചും ടി20യിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരവും ഡേവിഡ് വാര്‍ണറും സ്വന്തമാക്കി. അതേസമയം ഏകദിന ടി20 മേഖലകളിലെ വനിതാ താരത്തിനുള്ള അവാർഡ് ആലിസ ഹീലിയ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മികച്ച ഏകദിന-ടി20 താരത്തിനുള്ള പുരസ്‌കാരങ്ങള്‍ ആലിസ ഹീലി നേടുന്നത്. യുവതാരത്തിനുള്ള അവാര്‍ഡ് വെസ് അഗറും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഷോണ്‍ മാര്‍ഷും സ്വന്തമാക്കി.