ഡബിൾ സെഞ്ച്വറിയുമായി മായങ്ക്; 400 കടന്ന് ഇന്ത്യ - ROHIT SHARMA
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ട് സ്കോർ ആയ 317 റൺസ് ചേർത്താണ് രോഹിത് മടങ്ങിയത്.
വിശാഖപട്ടണം; ഓപ്പണർ മായങ്ക് അഗർവാളിന്‍റെ കന്നി ഇരട്ട സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. മായങ്ക് അഗർവാൾ ഡബിൾ സെഞ്ച്വറി നേടിയപ്പോൾ ടെസ്റ്റ് ഓപ്പണറായി അരങ്ങേറിയ രോഹിത് ശർമ്മ 176 റൺസ് നേടി പുറത്തായി. പിന്നാലെ എത്തിയ ചേതേശ്വർ പൂജാര ആറ് റൺസിനും നായകൻ വിരാട് കോലി 20 റൺസിനും പുറത്തായെങ്കിലും ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റിയ മായങ്ക് ഇന്ത്യൻ ടീമിന്‍റെ നട്ടെല്ലായി. വിശാഖപട്ടണത്ത് മഴമൂലം ഇന്നലെ കളി നിർത്തി വെച്ചതിന് ശേഷം രണ്ടാം ദിനം കളി തുടങ്ങിയപ്പോൾ മുതല്‍ രോഹിത് ശർമ്മയും മായങ്ക് അഗർവാളും മികച്ച ഫോമിലായിരുന്നു.