കേരളം

kerala

ETV Bharat / sports

സുന്ദറിന്‍റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് 'ക്രിക്കറ്റ് ആരാധിക' സൈന നെഹ്‌വാൾ - വാഷിംഗ്ടൺ സുന്ദര്‍

'ഇത്തരം മഹനീയമായ വാക്കുകള്‍ക് നന്ദി, നിങ്ങളിൽ നിന്നും പ്രചോദനാത്മകമായ ഇത്തരം വാക്കുകൾ കേൾക്കുന്നത് നല്ലതാണ്!' മറുപടി ട്വീറ്റില്‍ സുന്ദര്‍ കുറിച്ചു.

Saina Nehwal  Washington Sundar  Cricket  Cricket fan  വാഷിംഗ്ടൺ സുന്ദര്‍  സൈന നെഹ്‌വാൾ
സുന്ദറിന്‍റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് 'ക്രിക്കറ്റ് ആരാധിക' സൈന നെഹ്‌വാൾ

By

Published : Apr 14, 2021, 7:20 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറിനെ പ്രശംസിച്ച് ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാൾ. കഴിഞ്ഞ സീരീസിലെ സുന്ദറിന്‍റെ പ്രകടനത്തെയാണ് സെെന അഭിനന്ദിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്‍റെ പ്രശംസ.

'ജനങ്ങള്‍ക്ക് ഇതറിയില്ല, ബാഡ്മിന്‍റണിനൊപ്പം ഞാനൊരു വലിയ ക്രിക്കറ്റ് ഫാനാണെന്ന്. പ്രത്യേകിച്ച് ഇന്ത്യ കളിക്കുമ്പോള്‍. അടുത്തു നടന്ന സീരീസിലെ വാഷിംഗ്ടൺ സുന്ദറിന്‍റെ മികച്ച പ്രകടനം ഞാന്‍ കണ്ടു. അദ്ദേഹത്തെ കാണുന്നത് വളരെ രസകരമായിരുന്നു'. സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് സെെന ട്വീറ്റ് ചെയ്തു.

അതേസമയം സെെനയ്ക്ക് നന്ദി പറഞ്ഞ് സുന്ദറും രംഗത്തെത്തിയിട്ടുണ്ട്. 'ഇത്തരം മഹനീയമായ വാക്കുകള്‍ക് നന്ദി, നിങ്ങളിൽ നിന്നും പ്രചോദനാത്മകമായ ഇത്തരം വാക്കുകൾ കേൾക്കുന്നത് നല്ലതാണ്!' എന്നാണ് മറുപടി ട്വീറ്റില്‍ താരം കുറിച്ചത്.

നേരത്തെ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ തുടക്കത്തിൽ നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട്ടുകാരന്‍ അപ്രതീക്ഷിതമായാണ് ടീമില്‍ ഉള്‍പ്പെട്ടത്. തുടര്‍ന്ന് ഗാബ ടെസ്റ്റിലടക്കം ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ നാല് ഇന്നിങ്സുകളില്‍ നിന്നായി 181 റണ്‍സ് നേടാനും താരത്തിനായിരുന്നു.

ABOUT THE AUTHOR

...view details