കേരളം

kerala

ETV Bharat / sports

ആറ് താരങ്ങള്‍ നാട്ടിലേക്ക് ; ഇന്ത്യയ്‌ക്കെതിരായ ടി20 സ്‌ക്വാഡില്‍ വമ്പന്‍ മാറ്റവുമായി ഓസ്‌ട്രേലിയ - ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ പുതിയ സ്‌ക്വാഡ്

Cricket Australia revamp squad for India T20Is: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ സ്‌ക്വാഡില്‍ ഏകദിന ലോകകപ്പിന്‍റെ ഭാഗമായിരുന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

Australia revamp squad for remaining India T20Is  Updated squad Australia T20I Squad Against India  India vs Australia T20I  Cricket Australia revamp squad for India T20Is  ക്രിക്കറ്റ് ഓസ്‌ട്രേലിയ  ഇന്ത്യയ്‌ക്ക് എതിരായ ഓസ്‌ട്രേലിയ ടീമില്‍ മാറ്റം  ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ പുതിയ സ്‌ക്വാഡ്  ഇന്ത്യ vs ഓസ്‌ട്രേലിയ
Cricket Australia revamp squad for India T20Is

By ETV Bharat Kerala Team

Published : Nov 28, 2023, 2:57 PM IST

ഗുവാഹത്തി:ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ വമ്പന്‍ മാറ്റം വരുത്തി ഓസ്ട്രേലിയ (India vs Australia T20I). ലോകകപ്പില്‍ കളിച്ച ആറ് സീനിയര്‍ താരങ്ങള്‍ക്ക് പകരം നാല് ജൂനിയര്‍ താരങ്ങളെയാണ് ടി20 പരമ്പരക്കുള്ള ടീമില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോലി ഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരിക്കുന്നത് (Cricket Australia revamp squad for India T20Is).

വിശ്രമം ലഭിച്ച ആദം സാംപയും സ്റ്റീവ് സ്‌മിത്തും ഇതിനകം തന്നെ നാട്ടിലേക്ക് തിരികെ മടങ്ങിയിട്ടുണ്ട്. ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ടി20യ്ക്ക് ശേഷം ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, സീൻ ആബട്ട് എന്നിവരും ഓസ്ട്രേലിയയിലേക്ക് തിരികെ പറക്കും. യുവതാരങ്ങളായ ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പ്, ബെൻ ദ്വാർഷുയിസ്, ക്രിസ് ഗ്രീൻ എന്നിവരാണ് പകരം സ്‌ക്വാഡിനൊപ്പം ചേരുക.

ALSO READ: ക്യാപ്റ്റനാവാന്‍ മുംബൈ വിട്ടു, തിരിച്ചെത്തിയപ്പോള്‍ നായകനാണോ ? ; ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവില്‍ ആകാശ് ചോപ്ര

ഓസ്‌ട്രേലിയയുടെ പുതുക്കിയ സ്ക്വാഡ്: മാത്യു വെയ്‌ഡ് (സി), ജേസൺ ബെഹ്‌റൻഡോർഫ്, ടിം ഡേവിഡ്, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ക്രിസ് ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പ്, തൻവീർ സംഗ, മാറ്റ് ഷോർട്ട്, കെയ്ൻ റിച്ചാർഡ്‌സൺ (Updated squad Australia T20I Squad Against India).

ALSO READ: തിരിച്ചുവരവില്‍ ഹാര്‍ദിക് പഴയ ഹാര്‍ദിക് അല്ലെന്ന് അറിയാം...ഇത് മുംബൈയുടെ 'ഇന്ത്യൻ പവർപ്ലേ'....

ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, രവി ബിഷ്‌ണോയ്, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, സൂര്യകുമാര്‍ യാദവ് Suryakumar Yadav (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍.

ALSO READ: പുജാരയ്‌ക്കും സൗരാഷ്‌ട്രയെ രക്ഷിക്കാനായില്ല ; വിജയ് ഹസാരെ ട്രോഫിയില്‍ വമ്പന്‍ അട്ടിമറി, ത്രിപുരയ്‌ക്ക് 148 റണ്‍സിന്‍റെ വിജയം

അതേസമയം പരമ്പരയിലെ മൂന്നാം ടി20 ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴുമണി മുതല്‍ക്കാണ് നടക്കുക. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് നിലവില്‍ 2-0ന് മുന്നിലുള്ള ഇന്ത്യയ്‌ക്ക് ഇന്ന് കളി പിടിച്ചാല്‍ പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യില്‍ രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു ആതിഥേയര്‍ വിജയിച്ചത്.

തുടര്‍ന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ 44 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ച് കയറിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച പ്ലേയിങ് ഇലവനുമായി തന്നെയാവും ഇന്നും ഇന്ത്യ കളിക്കാന്‍ ഇറങ്ങുക.

ALSO READ: 'വാങ്ങുമ്പോൾ പൊന്നും വില, ഒടുവില്‍ ഒഴിവാക്കി തലയൂരി'...ഇനി ഐപിഎല്‍ മിനി താര ലേലത്തിന് കാണാം...

ABOUT THE AUTHOR

...view details