കേരളം

kerala

ETV Bharat / sports

ക്രിക്കറ്റ് മത്സരത്തിനിടെ ദാരുണാന്ത്യം; 52കാരന്‍റെ മരണം തലയില്‍ പന്തുകൊണ്ട് - ക്രിക്കറ്റ് അപകടം

Cricket accident death: ക്രിക്കറ്റ് കളിക്കിടെ തലയില്‍ പന്തുകൊണ്ട 52-കാരന് ദാരുണാന്ത്യം.

Cricket accident death  Mumbai news  ക്രിക്കറ്റ് അപകടം  മുംബൈ വാര്‍ത്തകള്‍
Man dies after being hit by ball on head during cricket match in Mumbai

By ETV Bharat Kerala Team

Published : Jan 10, 2024, 1:40 PM IST

Updated : Jan 10, 2024, 4:44 PM IST

മുംബൈ: ചെറിയ ഗ്രൗണ്ടുകളിലാണെങ്കിലും ഒരേ സമയം ഒന്നിലേറെ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്ന കാഴ്‌ച ഇന്ത്യയില്‍ പതിവുള്ളതാണ്. ഒരു നേരത്തെ വിനോദത്തിനായി സ്ഥലപരിമിതിയെ മറികടക്കാനാണ് ആളുകള്‍ ഇത്തരത്തില്‍ കളിക്കാന്‍ തയ്യാറുന്നത്. എന്നാല്‍ വലിയ അപകടം വിളിച്ചുവരുത്തുന്ന രീതിയാണിത്.

ഇപ്പോഴിതാ ഇത്തരമൊരു കളി ഒരാളുടെ ജീവന്‍ എടുത്തിരിക്കുകയാണ്. (Man dies after being hit by ball on head during cricket match in Mumbai). ക്രിക്കറ്റ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ മറ്റൊരു മത്സരത്തിലെ ബാറ്ററടിച്ച പന്ത് തലയില്‍ കൊണ്ട് 52-കാരന്‍ മരണപ്പെട്ടിരിക്കുകയാണ്. മുംബൈയിലെ മാതുംഗയിലെ ഡഡ്‌കര്‍ ഗ്രൗണ്ടില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.

ജയേഷ് ചുന്നിലാല്‍ സാവ്ല എന്നയാളാണ് മരണപ്പെട്ടത്. (Cricket accident death). തന്‍റെ മത്സരത്തില്‍ ശ്രദ്ധയോടെ ഫീല്‍ഡ് ചെയ്യവെ ഗ്രൗണ്ടില്‍ നടന്നിരുന്ന മറ്റൊരു മത്സരത്തിലെ ബാറ്റര്‍ അടിച്ച പന്ത് ജയേഷ് ചുന്നിലാല്‍ സാവ്ലയുടെ തലയ്‌ക്ക് പുറകിലാണ് വന്ന് പതിച്ചത്. പന്ത് കൊണ്ട ഉടനെ ബോധരഹിതനായി നിലത്ത് വീണ 52-കാരനെ വേഗം തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സംഭവം മാതുംഗ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

അതേസമയം നോഡ്‌യില്‍ നിന്നും ക്രിക്കറ്റ് ഗ്രൗണ്ടില്‍ മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. നോയ്‌ഡയില്‍ ക്രിക്കറ്റ് കളിക്കുന്നതിനടെ 34-കാരനായ വികാസ് നേഗി എന്നയാളാണ് കുഴഞ്ഞു വീണ് മരിച്ചത്. എസ് ആൻഡ് ബി ഇന്ത്യ ആനിവല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബ്ലേസിംഗ് ബുൾസും മാവെറിക്‌സ് ഇലവനും തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മാവെറിക്‌സ് ഇലവന്‍ ടീമിനായി ബാറ്റ് ചെയ്യവെയാണ് വികാസ് നേഗി കുഴഞ്ഞുവീഴുന്നത്.

മാവെറിക്‌സ് ഇലവന്‍ ഇന്നിങ്‌സിന്‍റെ 14-ാം ഓവറിലായിരുന്നു സംഭവം നടന്നത്. സ്‌ട്രൈക്കിലുണ്ടായിരുന്ന ഉമേഷ് കുമാര്‍ എന്നയാള്‍ പന്തടിച്ചതോടെ നോണ്‍ സ്ട്രൈക്കറായിരുന്ന വികാസ് നേഗി സിംഗിളിന് ശ്രമം നടത്തി. എന്നാല്‍ പന്ത് ബൗണ്ടറിയിലേക്ക് എത്തിയതോടെ ഉമേഷിനെ അഭിനന്ദിച്ച് നോണ്‍ സ്ട്രൈക്കിങ്‌ എന്‍ഡിലേക്ക് തിരികെ നടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് നേഗി കുഴഞ്ഞുവീഴുന്നത്.

ഇതോടെ കളത്തിലുണ്ടായിരുന്നവര്‍ വികാസ് നേഗിക്ക് അരികിലേക്ക് ഓടിയെത്തിയ ശേഷം സിപിആര്‍ നല്‍കുകയും ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്‌തു. എന്നാല്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മത്സരത്തില്‍ ആറ് പന്തുകള്‍ നേരിട്ട വികാസ് നേഗി ഏഴ്‌ റണ്‍സായിരുന്നു നേടിയിരുന്നത്.

ALSO READ: അമ്മ നാല് വയസുകാരനെ കൊന്നത് ശ്വാസം മുട്ടിച്ച്; ഗോവ കൊലപാതകത്തില്‍ നിർണായക വിവരങ്ങൾ

Last Updated : Jan 10, 2024, 4:44 PM IST

ABOUT THE AUTHOR

...view details