ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പ്രിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ഏറെ അപകടകാരിയാണെന്നും നിയമങ്ങള്‍ പാലിക്കണമെന്നും താരം കുറിച്ചു. രോഗത്തിനെതിരെ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും താരം അഭ്യര്‍ഥിക്കുന്നുണ്ട്.
''എന്തുകൊണ്ടാണ് നിങ്ങൾ എല്ലായ്‌പ്പോഴും എന്നോട് ശക്തയാവാന്‍ പറഞ്ഞതെന്ന് ഇന്ന് ഞാൻ മനസിലാക്കി. ഒരു ദിവസം നിങ്ങളുടെ നഷ്ടം സഹിക്കാൻ എനിക്ക് ശക്തി ആവശ്യമാണെന്ന് നിങ്ങൾക്കറിയാം. എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നു. ദൂരം ഒരു വിഷയമേയല്ല. നിങ്ങൾ എല്ലായ്‌പ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം. എപ്പോഴും നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. ജീവിതത്തിലെ ചില സത്യങ്ങൾ അംഗീകരിക്കാൻ പ്രയാസമാണ്. നിങ്ങളുടെ ഓർമ്മകൾ ഒരിക്കലും മറക്കില്ല!''