കേരളം

kerala

ETV Bharat / sports

ഇന്ത്യൻ ടീമില്‍ കൊവിഡ് വ്യാപനം; മൂന്ന് താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു - ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പര ആശങ്കയിൽ

കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഞായറാഴ്‌ച ആരംഭിക്കുന്ന ഏകദിന പരമ്പര നീട്ടിവെച്ചേക്കും

IND VS WI  covid in indian cricket team  covid hits Team India camp as few players  dawan test positive  iyar test covid positive  covid hits in IND VS WI cricket series  ഇന്ത്യൻ ക്യാമ്പിൽ വില്ലനായി കൊവിഡ്  ഇന്ത്യ വെസ്റ്റ് ഇൻഡീസ്  ഇന്ത്യൻ താരങ്ങൾക്ക് കൊവിഡ്  ശിഖാർ ധവാന് കൊവിഡ്  ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പര ആശങ്കയിൽ  ശ്രേയസ് അയ്യർക്ക് കൊവിഡ്
IND VS WI: ഇന്ത്യൻ ക്യാമ്പിൽ വില്ലനായി കൊവിഡ്, മൂന്ന് താരങ്ങളും, മൂന്ന് സപ്പോർട്ടിങ് സ്റ്റാഫും പോസിറ്റീവ്

By

Published : Feb 2, 2022, 10:45 PM IST

Updated : Feb 2, 2022, 10:53 PM IST

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ വില്ലനായി കൊവിഡ്. ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങൾക്കും മൂന്ന് സപ്പോർട്ടിങ് സ്റ്റാഫിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശിഖാർ ധവാൻ,ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നീ താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ബിസിസിയുടെ ഔദ്യോഗിക വക്താവ് വാര്‍ത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതോടെ ഞായറാഴ്‌ച ആരംഭിക്കുന്ന പരമ്പര നീട്ടിവയ്‌ക്കാനാണ് സാധ്യത.

കൊവിഡ് ബാധിച്ച താരങ്ങളെയും, സ്റ്റാഫിനെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ബയോബബിളിലാണെങ്കിലും പരിശീലനം ആരംഭിച്ചതിനാൽ മറ്റ് താരങ്ങൾക്കും കൊവിഡ് പടരുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ക്യാമ്പ്. പര്യടനത്തിനായി വിൻഡീസ് താരങ്ങൾ ഇന്ന് ഇന്ത്യയിൽ എത്തിയിരുന്നു.

ALSO READ:ISL: ക്ലൈമാക്‌സിൽ തിരിച്ചടി; ചെന്നൈയിനെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ

ഫെബ്രുവരി 6, 9, 11 തിയതികളിൽ അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 16, 18, 20 തീയതികളിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കുക.

Last Updated : Feb 2, 2022, 10:53 PM IST

ABOUT THE AUTHOR

...view details