കെൻസിങ്ടൻ ഓവൽ:വെസ്റ്റിൻഡീസ് -ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിനം ടോസിട്ട ശേഷം റദ്ദാക്കി. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും മത്സരം തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുൻപ് വെസ്റ്റിൻഡീസ് ടീമിലെ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം റദ്ദാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഓസ്ട്രേലിയ 1-0 ന് മുന്നിലാണ്.
വെസ്റ്റിൻഡീസിന്‍റെ പരിശീലക സംഘത്തിലെ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. മത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് താരങ്ങളെ ടീം ഹോട്ടലിലേക്ക് തിരികെ എത്തിച്ചു. താരങ്ങളെ കൊവിഡ് പരിശേധനക്ക് വിധേയരാക്കും.