എഡ്‌ജ്ബാസ്റ്റൺ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയിൽ പ്രതികരണവുമായി ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ബാറ്റിങ്ങില്‍ കൂടുതൽ മികവ് പുറത്തെടുക്കാനാവാത്തതാണ് ഇന്ത്യൻ ടീം പരാജയപ്പെടാന്‍ കാരണമെന്ന് മത്സരശേഷം ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ 378 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് അനായാസമാണ് ജയത്തിലെത്തിയത്.
'രണ്ടാം ഇന്നിങ്‌സിൽ നന്നായി ബാറ്റ് ചെയ്യാതിരുന്നതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്‌സിൽ ബോളർമാരും അവസരത്തിനൊത്ത് ഉയർന്നില്ല. ജോ റൂട്ടും ജോണി ബെയർസ്റ്റോയും അനായാസമാണ് ബാറ്റ് വീശിയത്. അവരെ പുറത്താക്കാൻ രണ്ടോ മൂന്നോ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാത്തത് തിരിച്ചടിയായി. ബാറ്റർമാർ നന്നായി കളിച്ചിരുന്നെങ്കിലും ഫലം മറ്റൊന്നാകുമായിരുന്നു' - ദ്രാവിഡ് പറഞ്ഞു.