മെല്‍ബണ്‍: ന്യൂസിലൻഡ് മുൻ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ൻ കാൻബറയിലെ ആശുപത്രിയിൽ അതിവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയധമനികൾ പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെയ്ൻസിനെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു.
എന്നാല്‍ നിലവില്‍ താരം ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും കൂടുതൽ വിദഗ്ദ ചികിത്സക്കായി താരത്തെ സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്.