മെല്‍ബണ്‍ : ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്‌ന്‍സ് അപകടനില തരണം ചെയ്‌തു. ശസ്‌ത്രക്രിയക്ക് ശേഷം വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയ താരം കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സുഖം പ്രാപിക്കുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഈ മാസം ആദ്യമാണ് ഹൃദയധമനികൾ പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ന്‍സിനെ കാൻബറയിലെ ആശുപത്രിയിൽ എത്തിച്ചത്. തുടര്‍ന്ന് കെയ്ൻസിനെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു.