ലണ്ടന്‍ :കൗണ്ടി ക്രിക്കറ്റിൽ മികച്ച ഫോം തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സസെക്‌സിന്‍റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറിയുമായാണ് പൂജാര തിളങ്ങിയത്. ലോര്‍ഡ്‌സില്‍ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്‌സിനെതിരെയായിരുന്നു പൂജാരയുടെ ഡബിള്‍ സെഞ്ച്വറി. സീസണില്‍ സസെക്‌സിനായി പൂജാരയുടെ മൂന്നാമത്തെ ഇരട്ടശതകമാണിത്.
ആദ്യ ദിനം 115 റൺസുമായി പുറത്താകാതെ നിന്ന പൂജാര 116 റൺസ് കൂട്ടിച്ചേർത്ത് 231റൺസുമായി സസെക്‌സിന്‍റെ അവസാന ബാറ്ററായാണ് രണ്ടാം ദിനം പുറത്തായത്. 403 പന്തില്‍ 21 ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിങ്‌സ്. പൂജാരയുടെ ഡബിള്‍ സെഞ്ച്വറിയുടെ മികവില്‍ സസെക്‌സ് ആദ്യ ഇന്നിങ്‌സില്‍ 523 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മിഡിൽസെക്‌സ് 29 ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 103 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സുമായി സാം റോബ്‌സണും 47 റണ്‍സോടെ മാര്‍ക്ക് സ്റ്റോണ്‍മാനുമാണ് ക്രീസില്‍.