കേരളം

kerala

ETV Bharat / sports

IPL 2022 | ഫിനിഷിങ്ങില്‍ 'തല'യുടെ തകര്‍ത്താടല്‍; മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് മൂന്ന് വിക്കറ്റ് ജയം - Chennai beat Mumbai by three wickets

എം.എസ് ധോണിയുടെ അവസാന ഫോറാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയമേകിയത്

മുംബൈയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം  chennai super kings won the game  മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് മൂന്ന് വിക്കറ്റ് ജയം  Chennai beat Mumbai by three wickets
ഫിനിഷിങില്‍ തലയുടെ തകര്‍ത്താടല്‍; മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് മൂന്ന് വിക്കറ്റ് ജയം

By

Published : Apr 22, 2022, 8:46 AM IST

മുംബൈ :തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ഫിനിഷര്‍ റോളില്‍ മിന്നും താരമായി ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി. അവസാന പന്തിൽ ധോണിയുടെ ഫോറോടുകൂടിയാണ് ടീം വിജയലക്ഷ്യത്തിലെത്തിയത്.

മുംബൈയ്‌ക്ക് കഠിനമാവും : 156 റൺസായിരുന്നു ചെന്നൈയുടെ വിജയലക്ഷ്യം. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ജയം കണ്ട ചെന്നൈയ്ക്ക് ഇതോടെ നാല് പോയിന്‍റായി. തുടർച്ചയായി ഏഴ് മത്സരങ്ങളാണ് മുംബൈ തോല്‍ക്കുന്നത്. ഇതോടെ, ടീമിന്‍റെ ഈ സീസണിലെ യാത്ര കഠിനമായിരിക്കും.

രണ്ടാമത് ബാറ്റ് ചെയ്‌ത ചെന്നൈയുടെ ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് സംപൂജ്യനായി പുറത്തായത് ടീമിന് തുടക്കത്തില്‍ നിരാശ നല്‍കി. പിന്നീട്‌ ക്രീസില്‍ ഇറങ്ങിയ മിച്ചൽ സാന്‍റനറിനെയും (ഒന്‍പത് പന്തിൽ 11) മൂന്നാം ഓവറിൽ സാംസ് പുറത്താക്കുകയുണ്ടായി. മൂന്നാം വിക്കറ്റിൽ റോബിൻ ഉത്തപ്പ (25 പന്തിൽ 30) അംബാട്ടി റായിഡു (35 പന്തിൽ 40) എന്നിവര്‍ 50 റൺസെടുത്തു.

മുംബൈയ്‌ക്ക് ആശ്വാസമേകി തിലക് വര്‍മ :ഒൻപതാം ഓവറിൽ ഉത്തപ്പ പുറത്തായി. ജയ്ദേവ് ഉനദ്‌കട്ടിന്‍റെ പന്തിലാണ് ഉത്തപ്പ കളംവിട്ടത്. നാലാം വിക്കറ്റിൽ ഇറങ്ങിയ റായിഡുവും ശിവം ദുബെയും (14 പന്തിൽ 13) ഡാനിയൽ സാംസിന്‍റെ പന്തുകളില്‍ പുറത്തായി. രവീന്ദ്ര ജഡേജ എട്ട് പന്തിൽ മൂന്ന്, ഏഴാം വിക്കറ്റിൽ എം.എസ് ധോണി 13 പന്തിൽ 28, ഡ്വെയ്ൻ പ്രിട്ടോറിയസ് 14 പന്തിൽ 22 റൺസ് എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്‌തത്.

ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 155 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടി പൊരുതി നിന്ന തിലക് വര്‍മയാണ് മുംബൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. പുറത്താവാതെ 43 പന്തില്‍ 51 റണ്‍സാണ് തിലക് അടിച്ചെടുത്തത്. സൂര്യകുമാര്‍ യാദവ് 21 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹൃത്വിക് ഷൊക്കീന്‍ 25 റണ്‍സ് നേടി.

നിരാശപ്പെടുത്തി ഡാനിയൽ സാംസ് :രോഹിത് ശർമ (രണ്ട് പന്തില്‍ 0), ഇഷാൻ കിഷൻ (ഒരു പന്തില്‍ 0), ഡെവാൾഡ് ബ്രെവിസ് (ഏഴ്‌ പന്തില്‍ നാല്), കീറോൺ പൊള്ളാർഡ് (ഒന്‍പത് പന്തില്‍ 14), ഡാനിയൽ സാംസ് (മൂന്ന് പന്തില്‍ അഞ്ച്), എന്നിവര്‍ നിരാശപ്പെടുത്തി. ജയ്ദേവ് ഉനദ്‌ഘട്ട് (ഒന്‍പത് പന്തില്‍ 19) പുറത്താവാതെ നിന്നു.

ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഡ്വെയിന്‍ ബ്രാവോ രണ്ടും, മിച്ചൽ മിച്ചൽ സാന്‍റ്ന‌ർ, മഹേഷ് തീക്ഷണ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ALSO READ|IPL 2022 | പൊരുതി നിന്ന് തിലക് വര്‍മ ; മുംബൈക്കെതിരെ ചെന്നൈക്ക് 156 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മൂന്ന് മാറ്റങ്ങളോടെയാണ് രോഹിത് ശര്‍മയുടെ മുംബൈ ഇറങ്ങിയത്. റിലേ മെറെഡിത്തും, ഹൃത്വിക് ഷോക്കീനും അരങ്ങേറ്റം നടത്തിയപ്പോള്‍ ഡാനിയൽ സാംസ് ടീമില്‍ തിരിച്ചെത്തി.

മറുവശത്ത് ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. മൊയിന്‍ അലിയും ക്രിസ് ജോര്‍ദാനും പുറത്തായപ്പോള്‍ മിച്ചൽ സാന്‍റ്ന‌ർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.

ABOUT THE AUTHOR

...view details