ചെന്നൈ: പ്രതിഫലവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളൊന്നുമില്ലാതെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തുടരാന്‍ താല്‍പര്യമറിയച്ച മൊയിന്‍ അലിയെ പുകഴ്‌ത്തി ടീം സിഇഒ കാശി വിശ്വനാഥൻ. ഐപിഎല്ലിൽ മറ്റേതെങ്കിലും ടീമിന്‍റെ ഭാഗമാവുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ പറഞ്ഞതായി കാശി വിശ്വനാഥൻ വെളിപ്പെടുത്തി.
‘ടീമിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മൊയിന്‍ അലിയോട് സംസാരിക്കുമ്പോള്‍ അദ്ദേഹം വളരെ ആവേശത്തിലായിരുന്നു. മറ്റേതെങ്കിലും ടീമിനോടൊപ്പം ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് അദ്ദേഹം ആദ്യം തന്നെ പ്രതികരിച്ചത്.
നിലനിർത്തുന്ന താരങ്ങളില്‍ ഒന്നാമനോ, രണ്ടാനോ, മൂന്നാമനോ, നാലാമനോ ആയാലും തനിക്കതൊരു പ്രശ്‌നമല്ലെന്നും ടീമിന്‍റെ ഭാഗമായി താനുണ്ടാവുമെന്നുമാണ് മൊയിന്‍ പറഞ്ഞത്. ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെ പ്രതികരണവും ഇത്തരത്തിലായിരുന്നു‘ കാശി വിശ്വനാഥന്‍ പറഞ്ഞു.
‘അടുത്ത സീസൺ ഇന്ത്യയിലായതിനാല്‍ വളരെ ഉപയോഗപ്രദമായ ഒരു ഓൾറൗണ്ടറായിരിക്കും അദ്ദേഹമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം മാത്രമാണ് അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചത്. ടീമില്‍ ധോണിയുടെ കീഴിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചതിൽ സന്തോഷമുണ്ട്’ – കാശി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.
also read: Peng Shuai: പെങ് ഷുവായിക്ക് ഐക്യദാർഢ്യം; ചൈനയില്‍ നടത്താനിരുന്ന ടൂര്‍ണമെന്‍റുകൾ റദ്ദാക്കി
അതേസയമം ഐപിഎൽ 15–ാം സീസണിനായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക എല്ലാ ടീമുകളും പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രവീന്ദ്ര ജഡേജ, മഹേന്ദ്ര സിങ് ധോണി എന്നിവർക്കു പിന്നിൽ മൂന്നാമനായാണ് ചെന്നൈ മൊയിൻ അലിയെ നിലനിർത്തിയത്. ഋതുരാജ് ഗെയ്‌ക്‌വാദാണ് പട്ടികയിലെ നാലാമൻ.
ജഡേജക്ക് 16 കോടി, ധോണിക്ക് 12 കോടി, മൊയിൻ അലിക്ക് 8 കോടി, ഗെയ്‌ക്‌വാദിന് 6 കോടി എന്നിങ്ങനെയാണ് പ്രതിഫലം. അതേസമയം 7 കോടി രൂപയ്‌ക്കായിരുന്ന കഴിഞ്ഞ സീസണില്‍ മൊയിന്‍ ചെന്നൈക്കായി കളത്തിലിറങ്ങിയത്.