ബെംഗളൂരു : മലയാളി പേസര്‍ ബേസില്‍ തമ്പിയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 30 ലക്ഷമാണ് മുംബൈ മുടക്കിയത്. 20 ലക്ഷമായിരുന്നു ബേസിലിന്‍റെ അടിസ്ഥാന വില. മറ്റൊരു കേരള പേസര്‍ കെ എം ആസിഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തിച്ചു. 20 ലക്ഷത്തിനാണ് മലപ്പുറം, എടവണ്ണ സ്വദേശിയായ ആസിഫ് ചെന്നൈയിലെത്തുന്നത്.
കെ എം ആസിഫ് ചെന്നൈയില്‍, ബേസില്‍ മുംബൈക്ക് - ipl auction 2022
മലയാളി പേസര്‍ ബേസില്‍ തമ്പിയെ 30 ലക്ഷത്തിനാണ് മുംബൈ സ്വന്തമാക്കിയത്. കെ എം ആസിഫിന് 20 ലക്ഷം
കെ എം ആസിഫ് ചെന്നൈയില്‍, ബേസില്‍ മുംബൈക്ക്
ALSO READ:ഇഷാന്‍ കിഷനെ സീസണിലെ റെക്കോര്‍ഡ് തുകയ്ക്ക് നിലനിര്‍ത്തി മുംബൈ
മറ്റൊരു മലയാളി വിക്കറ്റ് കീപ്പര്‍മാരായ മുഹമ്മദ് അസറുദ്ദീനും വിഷ്‌ണു വിനോദും അണ്‍സോള്‍ഡായി. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു കാസര്‍കോടുകാരന്‍ അസറുദ്ദീൻ. ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിഷ്‌ണു പണം വാരുമെന്ന് കരുതപ്പെട്ടിരുന്ന താരമായിരുന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിനൊപ്പമായിരുന്നു വിഷ്‌ണു.