ലണ്ടൻ : കൊവിഡ് മുടക്കിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അടുത്ത വർഷം ജൂലൈയിൽ നടത്താൻ തീരുമാനം. അടുത്ത വർഷം ജൂലൈ ഒന്ന് മുതൽ ടെസ്റ്റ് ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുകയായിരുന്നു.
അടുത്തവർഷം ഏകദിന-ടി20 പരമ്പരകളിൽ കളിക്കാനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തുന്നത്. അഞ്ചാം ടെസ്റ്റ് പൂർത്തിയായ ശേഷമായിരിക്കും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമുള്ള പരമ്പര തുടങ്ങുകയെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. അഞ്ചാം ടെസ്റ്റിന് വേദിയാവേണ്ട എഡ്ജ്ബാസ്റ്റണില്‍ തന്നെയാണ് അടുത്ത വര്‍ഷവും മത്സരം നടക്കുക.