കേരളം

kerala

ETV Bharat / sports

ബുംറയുടെ വലിയ ആരാധകനെന്ന് പേസ് ഇതിഹാസം കർട്ട്ലി ആംബ്രോസ് - കർട്ട്ലി ആംബ്രോസ്

ഒരു യൂട്യൂബ് ഷോയ്ക്കിടെയാണ് വെസ്റ്റ്ഇൻഡീസ് പേസ് ഇതിഹാസം ഇക്കാര്യം പറഞ്ഞത്.

Bumrah  Curtly Ambrose  ജസ്പ്രീത് ബുംറ  കർട്ട്ലി ആംബ്രോസ്  വെസ്റ്റ്ഇൻഡീസ്
ബുംറയുടെ വലിയ ആരാധകനെന്ന് പേസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്

By

Published : May 10, 2021, 1:27 AM IST

ന്യൂഡല്‍ഹി: ദീര്‍ഘ നാളത്തേക്ക് ഫിറ്റ്നസ് നില നിര്‍ത്താനായാല്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് 400 ടെസ്റ്റ് വിക്കറ്റുകൾ എന്ന നിര്‍ണായക നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്ന് വെസ്റ്റ്ഇൻഡീസ് പേസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്. ഒരു യൂട്യൂബ് ഷോയ്ക്കിടെയാണ് ആംബ്രോസ് ഇക്കാര്യം പറഞ്ഞത്.

'ഇന്ത്യയ്ക്ക് കുറച്ച് മികച്ച ഫാസ്റ്റ് ബൗളർമാരുണ്ട്. ഞാൻ ജസ്പ്രീത് ബുംറയുടെ വലിയ ആരാധകനാണ്. ഞാൻ കണ്ട ഏതൊരു ബൗളറേക്കാളും വ്യത്യസ്തനാണ് അവന്‍. അവൻ ഫലപ്രദമായ രീതിയിലാണ് പന്തെറിയുന്നത്. ദീര്‍ഘ നാളത്തേക്ക് ഫിറ്റ്നസ് നിലനിര്‍ത്താനായാല്‍ ടെസ്റ്റില്‍ 400 വിക്കറ്റുകളിലധികം നേടാന്‍ താരത്തിനാവും.

read more:'ഗ്രാമീണ ഇന്ത്യയ്ക്ക് കെെത്താങ്ങാവുക'; അഭ്യർഥനയുമായി റിഷഭ് പന്ത്

ബുംറയ്ക്ക് പന്ത് സീം ചെയ്യാനും, സ്വിംങ് ചെയ്യാനും മികച്ച യോർക്കർ എറിയാനും കഴിയും. ആരോഗ്യം അനുവദിച്ചാല്‍ താരത്തിന് ഇത് കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. തീര്‍ച്ചയായും എറെ ദൂരം പോകാന്‍ ആവന് കഴിയും' ആംബ്രോസ് പറഞ്ഞു. അതേസമയം ബുംറയുടെ ഷോട്ട് ബൗളിങ് ആക്ഷന്‍ താരത്തെ കൂടുതല്‍ പ്രയാസപ്പെടുത്തുമെന്നും ആംബ്രോസ് അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details