ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഹോം ഗ്രൗണ്ടിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ടീമിന്‍റെ വിജയത്തിലേക്കുള്ള സംഭാവനയാണെന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ. 10 ഓവറുകള്‍ പന്തെറിഞ്ഞ താരം വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേടിയത്.
"നിങ്ങൾ മൂന്ന് ഫോർമാറ്റുകളും കളിക്കുമ്പോൾ, നിങ്ങളുടെ ശരീരം ശ്രദ്ധിക്കേണ്ടതുണ്ട്, ചിലപ്പോൾ നിങ്ങൾക്ക് ഹോം ടെസ്റ്റുകൾ നഷ്ടപ്പെടും. ഇത് ഒരു അവസരമായിരുന്നു, ടീമിന്‍റെ വിജയത്തിന് സംഭാവന ചെയ്യാൻ കഴിയുക എന്നത് എല്ലായെപ്പോഴും ഒരു വലിയ വികാരമാണ്" ഒരു വെർച്വൽ പത്രസമ്മേളനത്തിൽ ബുംറ പറഞ്ഞു.
ചിന്നസ്വാമിയിലേതു പോലെ കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ കളിക്കാര്‍ എല്ലായെപ്പോഴും തയ്യാറാകണമെന്നും ബുംറ പറഞ്ഞു. "നിങ്ങൾ എല്ലായ്‌പ്പോഴും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കളിക്കുന്നത്, എല്ലാ വിക്കറ്റും ഒരുപോലെയാകില്ല. ബൗളർമാർക്ക് എന്തെങ്കിലും സഹായം ഉണ്ടെങ്കിൽ, അത്തരം ഒരു വിക്കറ്റിൽ റൺസ് സ്‌കോർ ചെയ്യാനായാല്‍ അത് ബാറ്റര്‍മാര്‍ക്ക് വളരെയധികം ആത്മവിശ്വാസം നൽകും.