ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സില്‍ ഒലി പോപ്പിന്‍റെ കുറ്റി പിഴുതാണ് ബുംറ നിര്‍ണായക നേട്ടം ആഘോഷിച്ചത്. 24 ടെസ്റ്റുകളില്‍ നിന്നാണ് ബുംറയുടെ 100 വിക്കറ്റ് നേട്ടം. ഇതോടെ 25 ടെസ്റ്റില്‍ നിന്നും 100 വിക്കറ്റ് നേടിയ കപില്‍ ദേവിന്‍റെ റെക്കോഡ് പഴങ്കഥയായി.
28 ടെസ്റ്റില്‍ 100 വിക്കറ്റ് വീഴ്‌ത്തിയ ഇര്‍ഫാന്‍ പത്താനും 29 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.