ദുബായ് : ഇത്തവണത്തെ ലോകകപ്പിലും ഇന്ത്യക്ക് കിരീടം നേടാൻ സാധിക്കില്ലെന്ന് പ്രവചിച്ച് മുൻ വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. സെമി ഫൈനൽ വരെ മാത്രമേ ഇന്ത്യക്ക് എത്താൻ സാധിക്കുകയുള്ളു എന്നും പിന്നീടുള്ള വിജയങ്ങൾ ടീമിന്‍റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്നും ലാറ പറഞ്ഞു.
കെ.എൽ.രാഹുൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നീ യുവതാരങ്ങൾ ഇന്ത്യൻ ടീമിന് ഒരു എക്സ് ഫാക്‌ടർ തന്നെയാണ്. കൂടാതെ വിരാടും, രോഹിതും ചെരുന്നതോടെ ടീം കൂടുതൽ ശക്തി പ്രാപിക്കും, ലാറ പറഞ്ഞു.