മുംബൈ:റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. എന്നാല്‍ ചില റെക്കോഡുകള്‍ തകര്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അക്കൂട്ടത്തിലുള്ളതാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ ടെസ്റ്റ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റുകളിലെ ഒരു ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗ സ്‌കോര്‍ എന്ന റെക്കോഡ്. 2004-ല്‍ ഇംഗ്ലണ്ടിനെതിരെ സെന്‍റ് ജോണ്‍സില്‍ പുറത്താവാതെ 400 റണ്‍സടിച്ചാണ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടത്തിലേക്ക് ലാറ എത്തിയത്. (Brian Lara Test Record)
582 പന്തില്‍ 43 ബൗണ്ടറികളും നാല് സിക്‌സുറുകളും സഹിതമായിരുന്നു ലാറയുടെ പ്രകടനം. ഇതിന് മുന്നെ തന്നെ 1994-ല്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ പുറത്താവാതെ 501 റണ്‍സടിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോഡും ലാറ തൂക്കിയിരുന്നു. വാർവിക്‌ഷെയറിന് വേണ്ടി കളിച്ച ലാറ ഡർഹാമിനെതിരെ ആയിരുന്നു മിന്നിയത്.
ഇപ്പോഴിതാ തന്‍റെ ഈ റെക്കോഡുകളെല്ലാം തകര്‍ക്കപ്പെടുമെന്ന് പ്രതികരിച്ചിരിക്കുകയാണ് 54-കാരന്‍. അതിന് കഴിയുക ഒരു ഇന്ത്യന്‍ താരത്തിനാണെന്നും ലാറ പറഞ്ഞു. വിരാട് കോലിയ്‌ക്കോ രോഹിത് ശര്‍മയ്‌ക്കോ നേരെയല്ല യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ നേര്‍ക്കാണ് വിന്‍ഡീസ് ഇതിഹാസം തന്‍റെ വിരല്‍ ചൂണ്ടിയിരിക്കുന്നത് (Brian Lara on Shubman Gill)
"ശുഭ്‌മാന്‍ ഗില്ലിന് എന്‍റെ രണ്ട് റെക്കോഡുകള്‍ തകര്‍ക്കാന്‍ കഴിയും. ടെസ്റ്റില്‍ തീര്‍ച്ചയായും അവന് 400 റണ്‍സ് മറികടക്കാന്‍ കഴിയും. അന്നത്തെ ക്രിക്കറ്റും ഇന്നത്തെ ക്രിക്കറ്റും ഏറെ മാറ്റമുണ്ട്. പ്രത്യേകിച്ച് ബാറ്റിങ്ങില്‍.