കേരളം

kerala

ETV Bharat / sports

'പ്രിയപ്പെട്ട ഇടങ്കയ്യന്‍'; അര്‍ഷ്‌ദീപിനെ പുകഴ്‌ത്തി ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ - rohit sharma

ടി20 ലോകകപ്പില്‍ ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ തനിക്കുണ്ടായിരുന്ന ചുമതല അര്‍ഷ്‌ദീപ് സിങ്‌ നന്നായി കൈകാര്യം ചെയ്‌തതായി ബ്രെറ്റ് ലീ.

Brett Lee  Brett Lee on Arshdeep singh  Arshdeep singh  T20 world cup  Brett Lee YouTube channel  Arshdeep singh news  jasprit bumrah  Brett Lee on jasprit bumrah  അർഷ്‌ദീപ് സിങ്‌  ജസ്‌പ്രീത് ബുംറ  ബ്രെറ്റ് ലീ  അർഷ്‌ദീപ് സിങ്‌ മികച്ച പേസറെന്ന് ബ്രെറ്റ് ലീ
'പ്രിയപ്പെട്ട ഇടങ്കയ്യന്‍'; അര്‍ഷ്‌ദീപിനെ പുകഴ്‌ത്തി ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ

By

Published : Nov 28, 2022, 12:09 PM IST

സിഡ്‌നി: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി മിന്നുന്ന പ്രകടനമാണ് യുവ പേസര്‍ അർഷ്‌ദീപ് സിങ്‌ നടത്തിയത്. തന്‍റെ കന്നി ലോകകപ്പിനെത്തിയ 23കാരന്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബോളറായാണ് ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങിയത്. ആറ് മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളായിരുന്നു ഇടങ്കയ്യന്‍ പേസറുടെ നേട്ടം.

അര്‍ഷ്‌ദീപിന്‍റെ ഈ പ്രകടനത്തെ പുകഴ്‌ത്തിയിരിക്കുകയാണ് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ. ഇന്ത്യയിൽ നിന്നുള്ള തന്‍റെ പുതിയ പ്രിയപ്പെട്ട ഇടങ്കയ്യൻ പേസറാണ് ആര്‍ഷ്‌ദീപ് എന്നാണ് ബ്രെറ്റ് ലീ പറയുന്നത്. ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ തനിക്കുണ്ടായിരുന്ന ചുമതല അര്‍ഷ്‌ദീപ് നന്നായി കൈകാര്യം ചെയ്‌തുവെന്നും ബ്രെറ്റ് ലീ പറഞ്ഞു.

"ഈ ടി20 ലോകകപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ് ജസ്പ്രീത് ബുംറ പുറത്തായത്. ലോകോത്തര യോർക്കറുകള്‍ എറിയുന്ന അവന്‍ ഗെയിമിലെ സൂപ്പര്‍ സ്റ്റാറാണ്. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന ബുംറ മൂന്ന് ഫോർമാറ്റിലും തിളങ്ങുന്ന താരമാണ്.

എന്നാൽ ക്രിക്കറ്റിൽ, നമുക്കറിയാവുന്നതുപോലെ ഒരാളുടെ അഭാവം മറ്റൊരാളുടെ തിളങ്ങാനുള്ള അവസരമാണ്. അർഷ്‌ദീപ് എന്ന ഈ യുവതാരം തന്‍റെ ആദ്യ ലോകകപ്പിലാണ് കളിച്ചത്. ലോകകപ്പിന്‍റെ വലിയ വേദിയില്‍ തനിക്ക് എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് അവന്‍ കാണിച്ച് തന്നു.

ഇന്ത്യയിൽ നിന്നുള്ള എന്‍റെ പ്രിയപ്പെട്ട ഇടങ്കയ്യൻ പേസറാണ് അവന്‍. ലോകകപ്പിലെ അവന്‍റെ പ്രകടനം എനിക്ക് ഇഷ്‌ടപ്പെട്ടു". ബ്രെറ്റ് ലീ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അര്‍ഷ്‌ദീപിന് ചില നിര്‍ദേശങ്ങളും ബ്രെറ്റ് ലീ നല്‍കി. ജിമ്മില്‍ അമിത ഭാരം ഉപയോഗിക്കരുതെന്നാണ് ഓസീസ് താരത്തിന്‍റെ ആദ്യ ഉപദേശം. കരുത്തനാവാന്‍ കൂടുതല്‍ ഭാരം ഉയര്‍ത്തണമെന്നാണ് ആളുകള്‍ പറയാറുള്ളത്. എന്നാല്‍ മിതമായ ഭാരം ഉപയോഗിച്ച് കൂടുതല്‍ സമയം വ്യായാമം ചെയ്യുന്നതാണ് ഫാസ്റ്റ്‌ ബോളര്‍ എന്ന നിലയില്‍ ഗുണം ചെയ്യുക.

സോഷ്യല്‍ മീഡിയ യുക്തിയോടെ കൈകാര്യം ചെയ്യണം. വേണമെങ്കില്‍ അതില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറാവണമെന്നും ബ്രെറ്റ് ലീ പറഞ്ഞു. തന്‍റെ ക്രിക്കറ്റ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഓസ്‌ട്രേലിയന്‍ ഇതിഹാസം അർഷ്ദീപിനെ ഉപദേശിച്ചു.

രോഹിത്തിനും ഉപദേശം:അമിതമായ ഉപദേശത്തിൽ നിന്ന് അർഷീപിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം കോച്ച് രാഹുൽ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശർമയ്ക്കുമുണ്ടെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു. "പലപ്പോഴും ടീമുകൾക്ക് ഈ യുവതാരങ്ങളെ എന്തുചെയ്യണമെന്ന് അറിയില്ല. യുവ താരങ്ങളടെ കാര്യത്തില്‍ ടിവി, കമന്‍റേറ്റർമാർ തുടങ്ങി നിരവധിയായുള്ളവരില്‍ നിന്നും ഉപദേശങ്ങളുണ്ടാവുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

ഓരോ മനുഷ്യരും നല്ലത് മാത്രമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതു വിപരീത ഫലമുണ്ടാക്കും. അതിനാൽ, ഈ അമിതമായ ഉപദേശത്തിൽ നിന്ന് അർഷ്ദീപിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം രാഹുൽ ദ്രാവിഡിനും രോഹിത് ശർമ്മയ്ക്കും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്." ബ്രെറ്റ് ലീ പറഞ്ഞു നിര്‍ത്തി.

Also read:ബിസിസിഐ കണ്ണു തുറന്ന് കാണണം; സഞ്ജുവിനെ പിന്തുണച്ച് ഫിഫ ലോകകപ്പില്‍ ബാനറുകള്‍

ABOUT THE AUTHOR

...view details