ന്യൂഡല്‍ഹി: കൊവിഡില്‍ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് സഹായവുമായി ഓസ്‌ട്രേലിയയുടെ മുന്‍താരം ബ്രെറ്റ് ലീയും. രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് ഓക്സിജന്‍ വാങ്ങാന്‍ ഒരു ബിറ്റ് കോയിന്‍ (41 ലക്ഷത്തോളം രൂപ) സംഭാവന നല്‍കുമെന്ന് ബ്രെറ്റ് ലീ അറിയിച്ചു. ഇത് സംബന്ധിച്ച് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓസീസ് താരം പാറ്റ് കമ്മിന്‍സിന്‍റെ ആഹ്വാനം ഏറ്റെടുത്താണ് താരമെത്തുന്നത്.
'ഇന്ത്യ രണ്ടാം വീട്'; കൊവിഡ് പ്രതിസന്ധിയില്‍ സഹായവുമായി ബ്രെറ്റ് ലീയും - കൊവിഡ്
എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ അതു ചെയ്തുകൊടുക്കണം.
'ഇന്ത്യ രണ്ടാം വീട്'; കൊവിഡ് പ്രതിസന്ധിയില്‍ സഹായവുമായി ബ്രെറ്റ് ലീയും
ഇന്ത്യ തന്‍റെ രണ്ടാം വീടാണ്. കളിക്കുന്ന സമയത്തും അതിനുശേഷവും രാജ്യത്തിന്‍റെ സ്‌നേഹം താന്‍ അനുഭവിച്ചിട്ടുണ്ട്. കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിക്കുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ അതു ചെയ്തുകൊടുക്കണമെന്നും ട്വീറ്റില്‍ താരം പറയുന്നുണ്ട്. അതേസമയം പ്രസ്തുത ഉദ്യമത്തിന് തുടക്കം കുറിച്ച കമ്മിന്‍സിനെ അഭിന്ദിക്കുന്നതായും താരം പറഞ്ഞു. 37 ലക്ഷത്തോളം രൂപയാണ് കമ്മിന്‍സ് ഇന്ത്യയ്ക്ക് നല്‍കിയത്.