ഐപിഎല്‍ ടീം Sunrisers Hyderabad ന്‍റെ നായക സ്ഥാനത്ത് നിന്നും ടീമില്‍ നിന്നും ഡേവിഡ് വാര്‍ണറെ മാറ്റി നിര്‍ത്തിയത് മോശം ഫോമിനെ തുടര്‍ന്നായിരുന്നില്ലെന്ന് സഹ പരിശീലകന്‍ ബ്രാഡ് ഹഡ്ഡിന്‍. IPL ന് ശേഷം നടന്ന T20 ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടക്കുന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഹഡ്ഡിന്‍റെ പ്രതികരണം.
David Warner മോശം ഫോമിലായിരുന്നില്ലെന്നും വേണ്ടത്ര മാച്ച് പ്രാക്ടീസ് ലഭിക്കാതിരുന്നതിന്‍റെ പേരിലാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്നതെന്നുമാണ് ഹഡ്ഡിന്‍ പറയുന്നത്. ഓസീസിന്‍റെ വെസ്റ്റ്ഇന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ പങ്കെടുക്കാതിരുന്ന വാര്‍ണര്‍ ക്രിക്കറ്റില്‍ നിന്നും വലിയ ഇടവേളയിലായിരുന്നു.
ഇക്കാരണത്താല്‍ കുറച്ച് മാച്ച് പ്രാക്ടീസ് വാര്‍ണര്‍ക്ക് ആവശ്യമായിരുന്നു.നെറ്റ്‌സില്‍ പന്ത് കൃത്യമായി കണക്‌ട് ചെയ്യാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞിരുന്നു. സാഹചര്യങ്ങള്‍ തങ്ങളുടെ പരിധിയിലായിരുന്നില്ലെന്നും ഹഡ്ഡിന്‍ പറഞ്ഞു.