മെല്‍ബണ്‍ : ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള 18 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്താണ് വൈസ് ക്യാപ്റ്റന്‍.
നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസീസിന്‍റെ ടീം തെരഞ്ഞെടുപ്പ്. നഥാൻ ലിയോൺ, ആഷ്ടൺ അഗർ, മിച്ചൽ സ്വെപ്‌സൺ എന്നിവർക്കൊപ്പം അൺക്യാപ്‌ഡ് താരമായ ടോഡ് മർഫിയുമാണ് സ്‌പിന്നര്‍മാരായി ടീമിലെത്തിയത്. പാറ്റ് കമ്മിൻസിനെ കൂടാതെ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസല്‍വുഡ്, സ്കോട്ട് ബോലാൻഡ്, ലാൻസ് മോറിസ് എന്നിങ്ങനെ അഞ്ച് പേസര്‍മാരും സ്ക്വാഡിന്‍റെ ഭാഗമാണ്.
വിരവിലന് പരിക്കേറ്റ മിച്ചൽ സ്റ്റാർക്കിന് ആദ്യ മത്സരം നഷ്‌ടമാവും. വിരലിനേറ്റ പരിക്ക് ഭേദമാവാത്ത ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ടീമിലുണ്ട്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പര നടക്കുക. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.