മുംബൈ: ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ വിരാട് കോലി വ്യത്യസ്‌തനാണെന്ന് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ആരംഭിക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 34കാരനായ താരം കുറഞ്ഞത് രണ്ട് സെഞ്ച്വറികളെങ്കിലും നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ആകാശ് ചോപ്ര പറഞ്ഞു. ഒരു ഷോയില്‍ സംസാരിക്കവെയാണ് ചോപ്രയുടെ വാക്കുകള്‍.
"ഇത് ബോർഡർ-ഗവാസ്‌കർ ട്രോഫിയാണ്, ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കണമെങ്കിൽ വിരാട് കോലിക്ക് റൺ നേടേണ്ടത് ഏറെക്കുറെ അനിവാര്യമാണ്. വിരാടിനെക്കുറിച്ച് ഒരു കാര്യം പറയാനുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമ്പോൾ അയാള്‍ മറ്റൊരാളാണ്. പതിയെ അയാള്‍ അപകടകാരിയായി മാറും. കോലിയുടെ മികച്ച പ്രകടനങ്ങൾ പൊതുവെ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് വന്നിട്ടുള്ളത്. ആ പ്രകടനം നിങ്ങൾക്ക് ഒരിക്കൽ കൂടി പ്രതീക്ഷിക്കാവുന്നതാണ്", ചോപ്ര പറഞ്ഞു.
ഇടങ്കയ്യൻ സ്‌പിന്നർമാരുടെ ലെങ്ത് തെറ്റായി മനസിലാക്കുന്നതില്‍ കോലി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി. "എനിക്ക് തോന്നിയ ഒരേയൊരു കാര്യം, ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ തായ്‌ജുൽ ഇസ്‌ലാമിന്‍റെ ഫുൾ ഡെലിവറി ബാക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് കോലി ബൗള്‍ഡായത്.