സിഡ്‌നി : സഹപ്രവർത്തകയ്‌ക്ക് അയച്ച ലൈംഗിക ചുവയുള്ള സന്ദേശങ്ങളും നഗ്‌നചിത്രങ്ങളും(sexting scandal) പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം നായകസ്ഥാനം രാജിവെച്ച ടിം പെയ്‌നിന്(Tim Paine) പിന്തുണയുമായി ഭാര്യ ബോണി പെയ്‌ൻ(Bonnie Paine). വിഷയത്തിൽ ഒരുതവണ ഏറെ വിഷമിച്ചതാണെന്നും വർഷങ്ങൾക്ക് ശേഷം വീണ്ടും ഇതിലേക്ക് വലിച്ചിഴക്കുന്നത് കടുത്ത അനീതിയാണെന്നും ബോണി ആരോപിച്ചു.
2018ൽ ഈ സംഭവം ആദ്യം പുറത്തുവന്ന സമയത്ത് താനും കുടുംബവും ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചിരുന്നു. അന്ന് പെയ്‌ൻ എന്നെ വഞ്ചിച്ചതായി തോന്നി. ഞങ്ങൾ പരസ്പരം വഴക്കിട്ടു. എന്നാലും വേർപിരിയാതെ ജീവിതം ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചു. അന്ന് ഇതിനെയെല്ലാം അതിജീവിച്ചതാണ്. ഇപ്പോൾ വീണ്ടും ഇതിലേക്ക് വലിച്ചിഴക്കുന്നത് അനീതിയാണ്, ബോണി പറഞ്ഞു.