കേരളം

kerala

ETV Bharat / sports

ബട്‌ലറുടെ കുറ്റി തെറിപ്പിച്ച് ഭുവിയുടെ മാരക ഇൻസ്വിങ്ങർ: ഗോള്‍ഡൻ ഡക്കായത് ഔദ്യോഗിക ക്യാപ്റ്റനായ ആദ്യ കളിയില്‍- വീഡിയോ - ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടി20യില്‍ ജോസ് ബട്‌ലറുടെ കുറ്റി തെറിപ്പിച്ച ഭുവനേശ്വര്‍ കുമാറിന്‍റെ പ്രകടനം വൈറല്‍.

india vs England  ഇന്ത്യ vs ഇംഗ്ലണ്ട്  ജോസ് ബട്‍ലര്‍  ഭുവനേശ്വര്‍ കുമാര്‍  ഭുവനേശ്വര്‍ കുമാര്‍ ഇൻസ്വിങ്ങർ
ഭുവിയുടെ മാരക ഇൻസ്വിങ്ങർ പിടികിട്ടാതെ ബട്‌ലര്‍; കുറ്റി തെറിച്ച് ഗോള്‍ഡ് ഡക്കായി മടക്കം- വീഡിയോ

By

Published : Jul 8, 2022, 3:49 PM IST

സതാംപ്‌ടൺ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഗോള്‍ഡന്‍ ഡക്കായുള്ള ഓപ്പണര്‍ ജോസ് ബട്‍ലറുടെ മടക്കം ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. ആദ്യ ഓവറിന്‍റെ അഞ്ചാം പന്തില്‍ മാരകമായ ഇൻസ്വിങ്ങറിലൂടെ ഭുവനേശ്വര്‍ കുമാറാണ് തകര്‍പ്പന്‍ ഫോമിലുള്ള ബട്‌ലറുടെ കുറ്റി തെറിപ്പിച്ചത്. ഭുവിയുടെ ഇൻസ്വിങ്ങർ ഫ്ലിക് ചെയ്യാൻ ശ്രമിച്ച ബട്‍ലറിന് പിഴച്ചതോടെ പാഡിൽ തട്ടിയ പന്ത് വിക്കറ്റുമായി പറന്നു.

ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മത്സരത്തില്‍ റണ്‍സ് വഴങ്ങുന്നതിനും ഭുവി പിശുക്ക് കാണിച്ചു. മൂന്നോവറില്‍ പത്ത് റൺസ് മാത്രം വിട്ടുകൊടുത്ത താരം 11 ഡോട്ട് ബോളുകളെറിഞ്ഞു. വഴങ്ങിയത് ഒരേയൊരു ഫോർ മാത്രവും.

മത്സരത്തില്‍ തുടക്കം തന്നെ പിഴച്ച ഇംഗ്ലീഷ് പട 50 റണ്‍സിന്‍റെ തോല്‍വിയും വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 198 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്‍റെ മറുപടി 19.3 ഓവറിൽ 148 റൺസിന് അവസാനിച്ചു. ഇംഗ്ലണ്ടിന്‍റെ മുഴുവൻ സമയ വൈറ്റ്‌ ബോള്‍ നായകനായുള്ള ജോസ് ബട്‌ലറുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

also read: England vs India: 'ഹിറ്റ്‌മാന്‍ ഹിറ്റാണ്'; ടി20 ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന് ലോക റെക്കോഡ്

ABOUT THE AUTHOR

...view details