മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ( Indian Cricket team) ഡയറ്റ് പ്ലാനിലെ (diet plan) ഹലാല്‍ വിഭവവുമായി (Halal meat ) ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ബിസിസിഐ(BCCI). കളിക്കാര്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ബിസിസിഐ അല്ലെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ (Arun Dhumal ) പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തോടാണ് ധുമാല്‍ ഇക്കാര്യം പറഞ്ഞത്. 'എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ടയെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കളിക്കാര്‍ക്കുണ്ട്. എവിടെ നിന്നാണ് ഇത്തരം ചര്‍ച്ചകളുണ്ടാവുന്നതെന്ന് തനിക്കറിയില്ല
ഈ ഡയറ്റ് പ്ലാന്‍ ചര്‍ച്ച ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്‌തിട്ടില്ല. എപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എനിക്കറിയില്ല. ഞങ്ങൾ ഡയറ്റ് പ്ലാനുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഭക്ഷണ ശീലങ്ങൾ വ്യക്തിഗതമാണ്. ബിസിസിഐക്ക് അതിൽ ഒരു പങ്കുമില്ല'- ധുമാല്‍ വ്യക്തമാക്കി.