കേരളം

kerala

ETV Bharat / sports

Sourav Ganguly | സൗരവ് ഗാംഗുലി ഐസിസി ക്രിക്കറ്റ്​ കമ്മിറ്റി ചെയര്‍മാന്‍ - ഗാംഗുലി ഐസിസി ക്രിക്കറ്റ്​ കമ്മിറ്റി ചെയര്‍മാന്‍

ദീര്‍ഘകാലമായി ഐസിസി ക്രിക്കറ്റ്​ കമ്മിറ്റി (ICC Cricket Council) ചെയര്‍മാനായിരുന്ന അനില്‍ കുംബ്ലെയുടെ (Anil Kumble) പിന്‍ഗാമിയായാണ് ഗാംഗുലി (Sourav Ganguly) എത്തുന്നത്

BCCI  Sourav Ganguly  Anil Kumble  ICC Cricket Committee  ICC  Greg Barclay  അനില്‍ കുംബ്ലെ  സൗരവ്​ ഗാംഗുലി  ഐസിസി ക്രിക്കറ്റ്​ കമ്മിറ്റി  ബിസിസിഐ  ഗ്രെഗ്​ ​ബാര്‍ക്ലേ
സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ്​ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു

By

Published : Nov 17, 2021, 5:21 PM IST

ദുബൈ : ഐസിസി ക്രിക്കറ്റ്​ കമ്മിറ്റി (ICC Cricket Council) ചെയര്‍മാനായി ബിസിസിഐ അധ്യക്ഷനും (BCCI president) ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ സൗരവ്​ ഗാംഗുലിയെ (Sourav Ganguly) നിയമിച്ചു. ദീര്‍ഘകാലമായി സ്ഥാനം വഹിച്ചിരുന്ന അനില്‍ കുംബ്ലെയുടെ (Anil Kumble) പിന്‍ഗാമിയായാണ് ഗാംഗുലി എത്തുന്നത്.

ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളെന്ന നിലയിലും ക്രിക്കറ്റിന്‍റെ ഭരണ രംഗത്തുമുള്ള ഗാംഗുലിയുടെ അനുഭവപരിചയവും ഐസിസിക്ക് മുതല്‍ക്കൂട്ടാവുമെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ്​ ​ബാര്‍ക്ലേ (ICC Chairman Greg Barclay) പറഞ്ഞു.

also read:സഞ്ജു സാംസണ് ചോദിക്കാനും പറയാനും ആളുണ്ട്, ചർച്ചയായി മന്ത്രി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

അതേസമയം 2012 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലുള്ള മൂന്ന് ടേം പൂര്‍ത്തിയാക്കിയാണ് കുംബ്ലെയുടെ പടിയിറക്കം. പദവിയില്‍ പരമാവധി കാലം സേവനമനുഷ്‌ഠിച്ച കുംബ്ലെയ്‌ക്ക് നന്ദി പറയുന്നതായും ഗ്രെഗ്​ ​ബാര്‍ക്ലേ പ്രതികരിച്ചു. 2015-2019 കാലഘട്ടത്തില്‍ ബംഗാള്‍ ക്രിക്കറ്റ്​ അസോസിയേഷന്‍ (Bengal Cricket Association) പ്രസിഡന്‍റായിരുന്ന ഗാംഗുലി 2019 ഒക്​ടോബറിലാണ് ബിസിസിഐയുടെ (BCCI) തലപ്പത്തെത്തുന്നത്.

ABOUT THE AUTHOR

...view details