കേരളം

kerala

ETV Bharat / sports

BCCI Shuts Down HCA Demand For World Cup Schedule 'ലോകകപ്പ് ഷെഡ്യൂളില്‍ ഇനി മാറ്റമില്ല'; ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ അഭ്യർഥന തള്ളി ബിസിസിഐ

World Cup 2023 Schedule Hyderabad Police ഹൈദരാബാദ് പൊലീസ് സുരക്ഷ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്ന് ലോകകപ്പ് ഷെഡ്യൂളില്‍ മാറ്റം ആവശ്യപ്പെട്ട ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ (Hyderabad Cricket Association) അഭ്യർഥന ബിസിസിഐ നിരസിച്ചു.

HCA  BCCI  World Cup 2023 schedule  World Cup 2023  Hyderabad Cricket Association  Rajiv Gandhi Stadium  New Zealand vs Netherlands  Sri Lanka vs Pakistan  Hyderabad Police  BCCI
BCCI shuts down HCA demand for World Cup schedule change

By ETV Bharat Kerala Team

Published : Aug 22, 2023, 4:53 PM IST

ഹൈദരാബാദ്:ഏകദിന ലോകകപ്പ് ഷെഡ്യൂളില്‍ ഇനി മാറ്റം വരുത്താനില്ലെന്ന് ബിസിസിഐ (BCCI). ലോകകപ്പ് ഷെഡ്യൂളില്‍ വീണ്ടും മാറ്റം ആവശ്യപ്പെട്ട ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ (Hyderabad Cricket Association) അഭ്യർഥന ബിസിസിഐ നിരസിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷ ഏജന്‍സികള്‍ ആശങ്ക അറിയിച്ചതിനാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്ന മത്സരങ്ങളുടെ തീയതില്‍ മാറ്റം വരുത്തണമെന്നായിരുന്നു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (HCA) ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ (Rajiv Gandhi Stadium) ഒക്‌ടോബര്‍ ഒമ്പത്, പത്ത് തീയതികളിലാണ് തൊട്ടടുത്ത ദിവസങ്ങളില്‍ മത്സരം വരുന്നത്. ഒക്‌ടോബർ ഒമ്പതിന് ന്യൂസിലൻഡും നെതർലൻഡ്‌സും (New Zealand vs Netherlands) ആണ് ഏറ്റുമുട്ടുന്നത്. 10-ാം തീയതിയില്‍ പാകിസ്ഥാന്‍-ശ്രീലങ്ക (SriLanka vs Pakistan) എന്നീ ടീമുകളാണ് നേര്‍ക്കുനേരെത്തുന്നത്. ഇരു മത്സരങ്ങളും പകലും രാത്രിയുമായാണ് നിശ്ചയിച്ചിരിക്കുന്നത്.

മത്സരങ്ങള്‍ക്ക് ഇടയില്‍ കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള എങ്കിലും വേണമെന്നായിരുന്നു അസോസിയേഷന്‍ മുന്നോട്ടുവച്ച ആവശ്യം. ഹൈദരാബാദ് പൊലീസ് (Hyderabad Police) സുരക്ഷ ആശങ്ക ഉന്നയിച്ചതോടെയാണ് അസോസിയേഷന്‍ പ്രസ്‌തുത ആവശ്യം മുന്നോട്ട് വച്ചത്. എന്നാല്‍ ഇത്രയും വൈകിയ സമയത്ത് ഷെഡ്യൂളില്‍ വീണ്ടും മാറ്റം അപ്രായോഗികമാണെന്ന് ബിസിസിഐ അസോസിയേഷനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ടൂര്‍ണമെന്‍റിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളതെന്നും ബിസിസിഐ അറിയിച്ചതായാണ് വിവരം. "വിഷയം ഞങ്ങൾ ബിസിസിഐയുമായി ചർച്ച ചെയ്‌തിരുന്നു. എന്നാല്‍ ഈ ഘട്ടത്തിൽ ഷെഡ്യൂൾ മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് അവര്‍ സൂചിപ്പിച്ചത്. ബിസിസിഐയുടെ തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. എല്ലാത്തിനും ഞങ്ങളുടെ പൂര്‍ണ സഹകരണമുണ്ടാവും"- ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ജൂൺ 27-ന് ആയിരുന്നു ഐസിസി ലോകകപ്പിന്‍റെ ആദ്യ ഷെഡ്യൂള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് സുരക്ഷ പ്രശ്‌നങ്ങളും ചില ടീമുകളുടെ രണ്ട് മത്സരങ്ങള്‍ തമ്മിലുള്ള ഇടവേളയും കണക്കിലെടുത്ത് ഷെഡ്യൂളില്‍ വീണ്ടും മാറ്റം വരുത്തിയിരുന്നു. പിന്നാലെയാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐക്ക് മുന്നില്‍ പ്രസ്‌തുത ആവശ്യം മുന്നോട്ട് വച്ചത്.

2000 മുതല്‍ 2500 ഉദ്യോഗസ്ഥരെ വരെയാണ് ഹൈദരാബാദ് പൊലീസ് ഒരു അന്താരാഷ്‌ട്ര മത്സരത്തിന് സുരക്ഷ ഒരുക്കുന്നതിനായി വിന്യസിക്കാറുള്ളത്. മത്സരത്തിന്‍റെ പ്രാധാന്യമനുസരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാറുള്ളത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന സാഹചര്യത്തില്‍ പൊലീസിന് ശക്തമായ സുരക്ഷ തന്നെ ഒരുക്കേണ്ടതുണ്ട്. ഇതു കൂടെ കണക്കിലെടുത്തായിരുന്നു പൊലീസ് അസോസിയേഷനെ തങ്ങളുടെ ആശങ്ക അറിയിച്ചത്.

ALSO READ: Gautam Gambhir Against Ravi Shastri : 'തീര്‍ത്തും അര്‍ഥശൂന്യം'; രവി ശാസ്‌ത്രിയെ എടുത്തിട്ടലക്കി ഗൗതം ഗംഭീര്‍

2016-ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയിൽ ആദ്യമായി കളിക്കാന്‍ എത്തുന്ന പാകിസ്ഥാന്‍റെ രണ്ട് സന്നാഹ മത്സരങ്ങളും ഹൈദരാബാദിലാണ് നടക്കുക. അതേസമയം ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് 25 മുതല്‍ക്കാണ് ആരംഭിക്കുന്നത്. ഇന്ത്യയുടേത് അല്ലാത്ത സന്നാഹ മത്സരങ്ങള്‍, ഇന്ത്യയുടേത് ഒഴികെയുള്ള മറ്റ് ടീമുകളുടെ ലോകകപ്പ് മത്സരങ്ങള്‍ എന്നിവയുടെ ടിക്കറ്റുകളാണ് ഈ ദിനം മുതല്‍ക്ക് വില്‍പ്പനയ്‌ക്ക് എത്തുന്നത്. ഓഗസ്റ്റ് 30 മുതലുള്ള വിവിധ തീയതികളിലാണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങളും ലോകകപ്പ് മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിക്കുക.

ABOUT THE AUTHOR

...view details