കേരളം

kerala

ETV Bharat / sports

കോലിയും രോഹിതും ധർമേന്ദ്രയേയും അമിതാഭ് ബച്ചനേയും പോലെ: ഫിറ്റ്‌നസിന് മരുന്നടി, ഞെട്ടിച്ച് വെളിപ്പെടുത്തല്‍ - BCCI Chief Selector

ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഇഗോ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഇന്ത്യൻ സെലക്‌ടറുടെ വെളിപ്പെടുത്തല്‍.

Indian cricket team  virat kohli  rohit sharma  sourav ganguly  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  സൗരവ് ഗാംഗുലി  വിരാട് കോലി  രോഹിത് ശര്‍മ  ബിസിസിഐ
ഫിറ്റ്‌നസ് കാണിക്കാന്‍ താരങ്ങളുടെ മരുന്നടി; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് ബിസിസിഐ സെലക്‌ടറുടെ വെളിപ്പെടുത്തല്‍

By

Published : Feb 15, 2023, 10:26 AM IST

മുംബൈ: ഒരു ടിവി ചാനൽ നടത്തിയ സ്റ്റിങ്‌ ഓപ്പറേഷനില്‍ ബിസിസിഐ സെലക്‌ടർ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലയ്‌ക്കുന്നു. ഇന്ത്യൻ ടീമിലെ അസ്വാരസ്യങ്ങളും കായികക്ഷമതയ്ക്ക് വേണ്ടി താരങ്ങൾ നടത്തുന്ന ഉത്തേജക മരുന്ന് ഉപയോഗവുമൊക്കെയാണ് സെലക്‌ടർ വെളിപ്പെടുത്തുന്നത്. ഫിറ്റ്‌നസ് കൃത്രിമമായി കാണിക്കാന്‍ കളിക്കാര്‍ കുത്തിവയ്‌പ്പെടുക്കുന്നുെവന്നാണ് സെലക്‌ടറുടെ തുറന്ന് പറച്ചില്‍.

80 മുതൽ 85 ശതമാനം വരെയാണ് ഫിറ്റ്‌നസെങ്കിലും മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വേഗത്തിലാക്കാൻ ധാരാളം കളിക്കാർ കുത്തിവയ്പ്പ് എടുക്കാറുണ്ടെന്നാണ് സെലക്‌ടറുടെ ആരോപണം. വേദന സംഹാരികളല്ല കുത്തിവയ്‌ക്കുന്നതെന്നും ഈ മരുന്ന് ഉത്തേജക പരിശോധനയിൽ പിടിക്കപ്പെടാന്‍ പ്രയാസമാണെന്നും സെലക്‌ടര്‍ പറഞ്ഞു.

ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഇഗോ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഗാംഗുലി രോഹിതിനെ അനുകൂലിച്ചിരുന്നില്ല. എന്നാല്‍ വിരാടിനെ ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നുമില്ല. മത്സരങ്ങളേക്കാള്‍ വലുതാണ് താനെന്ന് വിരാട് കോലിക്ക് തോന്നലുണ്ടായിരുന്നു.

ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശർമയ്‌ക്കും കീഴില്‍ രണ്ട് ക്യാമ്പുകളുണ്ട്. ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെങ്കിലും ഈഗോയുണ്ട്. സിനിമ താരങ്ങളായ അമിതാഭ് ബച്ചനേയും ധർമ്മേന്ദ്രയേയും പോലെയാണ് ഇരുവരും. എന്നിങ്ങനെയാണ് സെലക്‌ടറുടെ വെളിപ്പെടുത്തല്‍.

വാര്‍ത്ത ഏജന്‍സിയായ പിടിഐ സെലക്‌ടറുടെ പ്രതികരണമെടുക്കാന്‍ ശ്രമിച്ചുവെങ്കിലും ലഭ്യമായിട്ടില്ല. സംഭവത്തില്‍ ബിസിസിഐ നടപടിയുണ്ടാവുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുമായി കരാറുള്ളതിനാല്‍ ദേശീയ സെലക്ടർമാർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

സ്റ്റിങ്‌ ഓപ്പറേഷനില്‍പെട്ട സെലക്‌ടറുടെ ഭാവി എന്തായിരിക്കുമെന്നത് സംബന്ധിച്ച തീരുമാനം ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:പ്രണയദിനത്തിൽ വീണ്ടും വിവാഹിതരായി ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും

ABOUT THE AUTHOR

...view details