ഡെറാഡൂൺ: കാറപടത്തില്‍ പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയ് ഷാ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. താരത്തിന്‍റെ കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചു.
പരിക്ക് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ എല്ലാ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് കാര്‍ ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 25കാരന്‍ നിലവില്‍ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്.