മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനിടെ പരിക്ക് വലയ്‌ക്കുന്ന ഇന്ത്യന്‍ ടീമില്‍ വീണ്ടും മാറ്റം. മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തള്ളവിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിദഗ്‌ധ ചികിത്സയ്‌ക്കായി മുംബൈയിലേക്ക് മടങ്ങിയതായും ബിസിസിഐ അറിയിച്ചു.
രോഹിത്തിന് പകരം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാകും മത്സരത്തില്‍ ഇന്ത്യയെ നയിക്കുക. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത് കളിക്കുന്നത് സംശയത്തിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
രോഹിത്തിന് പുറമെ പരിക്കേറ്റ പേസര്‍മാരായ ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍ എന്നിവരും പരമ്പരയില്‍ നിന്നും പുറത്തായിട്ടുണ്ട്. ദീപക് ചഹാറിന് ഇടത് തുടയിലെ പേശികള്‍ക്കും കുല്‍ദീപ് സെന്നിന് പുറത്തുമാണ് പരിക്കേറ്റത്. ഇരുവരും ഉടന്‍ തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങിയെത്തും.