മുംബൈ :നിലവില്‍ പുരോഗമിക്കുന്ന ഓസ്‌ട്രേലിയന്‍ ടി20 പരമ്പര കഴിഞ്ഞാല്‍ ടീം ഇന്ത്യ നേരെ പറക്കുന്നത് ദക്ഷിണാഫ്രിക്കയിലേക്കാണ് (India Tour South Africa). അവിടെ, മൂന്ന് വീതം ടി20-ഏകദിന മത്സരവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യന്‍ ടീം കളിക്കുന്നത് (South Africa vs India Series). ലോകകപ്പിന് ശേഷം സീനിയര്‍ താരങ്ങളില്‍ പലരും ടീമിലേക്ക് മടങ്ങിയെത്തുന്ന പരമ്പര കൂടിയാണിത്.
പുതിയ നായകനും പരിശീലകനും കീഴിലായിരിക്കും ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുക എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് (Rahul Dravid) തുടരുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ (BCCI) വ്യക്തമാക്കി. ഇതോടെ നായകന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) കാര്യത്തില്‍ മാത്രമായിരുന്നു അവ്യക്തത തുടരുന്നതും.
ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും നീക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നതും. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസഐ. ലോകകപ്പിലും ടീം ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയോട് നായകസ്ഥാനത്ത് തുടരണമെന്ന് ബിസിസിഐ നേരിട്ട് അഭ്യര്‍ഥിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് (BCCI Approaches Rohit Sharma To Continue As Team India Captain In T20Is).
Also Read :രാഹുല്‍ ദ്രാവിഡ് തുടരും, കരാര്‍ നീട്ടി ബിസിസിഐ: ലക്ഷ്യം ടി20 ലോകകപ്പ് തന്നെ...