ന്യൂഡല്‍ഹി:വനിത ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. പരിക്ക് മൂലം ഇംഗ്ലണ്ട് പര്യടനം നഷ്‌ടമായ ജെമിമ റോഡ്രിഗസ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
റിച്ച ഘോഷാണ് വിക്കറ്റ് കീപ്പര്‍. രേണുക സിങ്, മേഘ്‌ന സിങ്, പൂജ വസ്‌ത്രാകർ എന്നിവരടങ്ങിയതാണ് പേസ് യൂണിറ്റ്. രാധ യാദവ്, സ്‌നേഹ് റാണ, രാജേശ്വരി ഗെയ്‌കവാദ് എന്നിവരാണ് ടീമിലെ സ്‌പിന്നര്‍മാര്‍. സ്‌മൃതി മന്ദാനയും ഷഫാലി വർമയും ഓപ്പണര്‍മാരായെത്തും.
ഹർമൻപ്രീത്, ജെമീമ എന്നിവർക്കൊപ്പം സബിനേനി മേഘ്‌ന, ദയാലൻ ഹേമലത, കെപി നവ്‌ഗിരെ എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ. ഓള്‍ റൗണ്ടറായ ദീപ്‌തി ശര്‍മയ്ക്കും ബാറ്റ് കൊണ്ട് സംഭാവന ചെയ്യാന്‍ കഴിയും. താനിയ ഭാട്ടിയ, സിമ്രാന്‍ ദില്‍ ബഹാദൂര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.